നെയ്മറിനായി അൽ ഹിലാലിന്റെ വൻ ഓഫർ, പി എസ് ജി അംഗീകരിച്ചു, ഇനി തീരുമാനം നെയ്മറിന്റെ കയ്യിൽ

Newsroom

പി എസ് ജി വിടാൻ ശ്രമിക്കുന്ന നെയ്മറിനായി അൽ ഹിലാലിന്റെ വലിയ ഓഫർ. നേരത്തെ നെയ്മറിനെ അൽ ഹിലാൽ സമീപിച്ചിരുന്നു എങ്കിൽ അത് താരം നിരസിച്ചിരുന്നു. ആ ഓഫർ വലിയ തോതി വർധിപ്പിച്ചാണ് അൽ ഹിലാൽ പുതിയ ഓഫർ സമർപ്പിച്ചിരിക്കുന്നത്. നെയ്മറിനായി വലിയ ട്രാൻസ്ഫർ തുക പി എസ് ജിക്ക് ലഭിക്കുകയും ചെയ്യും. ഈ ഓഫർ പി എസ് ജി അംഗീകരിച്ചു എന്നാണ് റിപ്പോർട്ട്. പക്ഷെ നെയ്മർ ഇതുവരെ ഈ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

നെയ്മർt 23 08 13 09 34 58 670

നെയ്മർ അൽ ഹിലാലിന്റെ പുതിയ ഓഫർ പരിഗണിക്കാൻ സാധ്യതയുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. നെയ്മറിന് ബാഴ്സലോണയിൽ പോകാൻ ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോഴും നെയ്മറിനെ ടീമിലേക്ക് എത്തിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ബാഴ്സലോണ ഉള്ളത്. മാത്രമല്ല ബാഴ്സലോണ നെയ്മറിനു മുന്നിൽ വെച്ച ഓഫർ അൽ ഹിലലൈന്റെ ഓഫറിനെ വെച്ച് നോക്കുമ്പോൾ വളരെ കുറവുമാണ്.

2017ൽ പി എസ് ജിയ എത്തിയ നെയ്മർ അവസാന സീസൺ മുതൽ ക്ലബ് വിടാൻ ശ്രമിക്കുന്നുണ്ട്. പി എസ് ജി ആരാധകരുമായുള്ള മോശം ബന്ധമാണ് നെയ്മർ ക്ലബ് വിടാനുള്ള പ്രധാന കാരണം. നെയ്മർ യൂറോപ്പിൽ തുടരാൻ ആഗ്രഹിച്ചു എ‌കിലും യൂറോപ്പിൽ നിന്ന് ബാഴ്സലോണ അല്ലാതെ മറ്റു വലിയ ക്ലബുകൾ ഒന്നും ഓഫറുമായി നെയ്മറിനെ ഇതുവരെ സമീപിച്ചിട്ടില്ല. ഈ ആഴ്ച തന്നെ ട്രാൻസ്ഫർ പൂർത്തിയാക്കാൻ ആണ് അൽ ഹിലാൽ ആഗ്രഹിക്കുന്നത്.