ചെൽസി ലക്ഷ്യമിട്ട ബ്രൈറ്റൺ മധ്യനിര താരം മോയിസസ് കൈസെദോക്ക് ആയി ലിവർപൂളും രംഗത്ത്. ചെൽസി മുന്നോട്ട് വെച്ച തുകയെക്കാൾ കൂടുതൽ അവർ ബ്രൈറ്റണിന്റെ മുന്നിൽ വെച്ചു എന്നു റിപ്പോർട്ട് ഉണ്ട്. 21 കാരനായ ഇക്വഡോർ താരത്തിന് ആയി ക്ലബ് റെക്കോർഡ് തുക മുടക്കാനും ലിവർപൂൾ തയ്യാറാണ് എന്നാണ് റിപ്പോർട്ട്. 100 മില്യൺ പൗണ്ടിൽ അധികം താരത്തിന് ബ്രൈറ്റൺ പ്രതീക്ഷിക്കുന്നത് ആയാണ് റിപ്പോർട്ടുകൾ വന്നത്.
നേരത്തെ തന്നെ താരം ചെൽസിയും ആയി ധാരണയിൽ എത്തിയത് ആയി വാർത്തകൾ ഉണ്ടായിരുന്നു. താരത്തിന് ആയി ബയേണും രംഗത്ത് വന്നേക്കും എന്ന റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ ജനുവരിയിൽ താരത്തിന് ആയി രംഗത്ത് വന്ന ആഴ്സണൽ പക്ഷെ ഇത്തവണ താരത്തിന് ആയി രംഗത്ത് വന്നില്ല. 2021 ൽ ഇക്വഡോർ ക്ലബിൽ നിന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചേർന്ന കൈസെദോ ആ സീസണിൽ ലോണിൽ പോയി. എന്നാൽ 2022 സീസണിൽ തന്റെ മികവ് അറിയിച്ച താരം മധ്യനിരയിൽ തന്റെ മികവ് കാണിച്ചു.
കഴിഞ്ഞ സീസണിൽ ലീഗിൽ 37 മത്സരങ്ങളിൽ കളിച്ച താരം അവരെ യൂറോപ്പ ലീഗിൽ യോഗ്യത നേടി നൽകുന്നതിൽ നിർണായക പങ്ക് ആണ് വഹിച്ചത്. 2020 ൽ ദേശീയ ടീമിന് ആയി അരങ്ങേറ്റം കുറിച്ച കൈസെദോ കഴിഞ്ഞ ലോകകപ്പിലും ശ്രദ്ധേയമായ പ്രകടനം ആണ് നടത്തിയത്. ഇക്വഡോറിനു ആയി ഇത് വരെ 32 കളികൾ താരം കളിച്ചിട്ടുണ്ട്. നിലവിൽ താരത്തെ ഏറ്റവും കൂടുതൽ വില നൽകുന്ന ടീമിന് വിൽക്കാൻ ആണ് ബ്രൈറ്റൺ ശ്രമം. അതേസമയം ഏത് ക്ലബിൽ പോവണം എന്ന കാര്യത്തിൽ താരത്തിന്റെ തീരുമാനവും നിർണായകമാവും. നിലവിൽ ചെൽസിയും ആയി ധാരണ ഉണ്ടെങ്കിലും താരം മറ്റ് ക്ലബിൽ പോവുന്ന കാര്യവും പരിഗണിക്കുന്നു എന്നാണ് റിപ്പോർട്ട്.