ഫ്രെഡ് ഇനി തുർക്കിയിൽ!! മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് ഉറപ്പായി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡ് ക്ലബ് വിട്ടു. താരം തുർക്കി ക്ലബായ ഫെനർബചെയിൽ കരാർ ഒപ്പുവെക്കും. ക്ലബുകളും താരവും ഈ ട്രാൻസ്ഫറിന് യെസ് മൂളിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ൽ 15 മില്യൺ പൗണ്ട് ആണ് ഫ്രെഡിനായി തുർക്കി ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നൽകുക. താരം ഉടൻ തുർക്കിയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

മാഞ്ചസ്റ്റർ 23 05 18 12 31 19 167

ഗലറ്റസറെയും താരത്തിനായി യുണൈറ്റഡിനെ സമീപിച്ചിരുന്നു. എന്നാൽ വാഗ്ദാനം ചെയ്ത ട്രാൻസ്ഫർ ഫീ കുറവായതിനാൽ യുണൈറ്റഡ് ആ ഓഫർ സ്വീകരിച്ചില്ല.

മധ്യനിരയിലേക്ക് വലിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് താരങ്ങളെ വിറ്റാൽ മാത്രമെ ട്രാൻസ്ഫറിനുള്ള ഫണ്ട് ആവുകയുള്ളൂ. ഫ്രെഡും ബാൻഡെബീകും ക്ലബ് വിട്ടാൽ യുണൈറ്റഡ് അമ്രബതിനെ ടീമിലേക്ക് എത്തിക്കും. എറിക് ടെൻ ഹാഗിന് കീഴിൽ ഫ്രെഡിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു എങ്കിലും യുണൈറ്റഡ് കസെമിറോക്ക് പറ്റിയ ഒരു മധ്യനിര കൂട്ടാളിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നത്. 30കാരനായ ഫ്രെഡ് 2018 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. എന്നാൽ സ്ഥിരമായി മികച്ച പ്രകടനങ്ങൾ ടീമിനായി നടത്താൻ ഫ്രെഡിന് ആയിട്ടില്ല.