ബാഴ്സലോണ യുവതാരം എസ്താനിസ് പെഡ്രോളയെ സ്വന്തമാക്കി സാംപ്ഡോറിയ. താരത്തെ ഒരു വർഷത്തെ ലോണിൽ ആണ് എത്തിക്കുന്നത് എന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. എന്നാൽ സീസണിന് ശേഷം മൂന്ന് മില്യൺ യൂറോ നൽകി പെഡ്രോളയെ ഇറ്റാലിയൻ ടീം സ്വന്തമാക്കും. കൂടാതെ ഇതിന് ശേഷം 2025 വരെ താരത്തെ 7 മില്യൺ യൂറോ നൽകി തിരിച്ചെത്തിക്കാനും ബാഴ്സക്ക് സാധിക്കും. ഇതോടെ ബാഴ്സ അത്ലറ്റിക്കിൽ നിന്നുള്ള മികച്ച താരങ്ങളിൽ ഒരാളായ പെഡ്രോള സാവിയുടെ സീനിയർ ടീമിനോടൊപ്പം ചേരില്ലെന്ന് ഉറപ്പായി.
19കാരനായ താരത്തിന് കൂടുതൽ സീനിയർ ടീം പരിചയമാണ് ബാഴ്സലോണ ലക്ഷ്യമിടുന്നത്. താരത്തിന് മുകളിൽ 50% സെൽ ഓൺ ക്ലോസും ബാഴ്സ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ എട്ടു ഗോളുകൾ നേടി ബാഴ്സ അത്ലറ്റിക്കിന്റെ മികച്ച താരങ്ങളിൽ ഒരാൾ ആയിരുന്നു പെഡ്രോള. മറ്റൊരു മുന്നേറ്റ താരമായ ലൂക്കസ് റോമനേയും സാംപ്ഡോറിയാ ബാഴ്സ യൂത്ത് ടീമിൽ നിന്നും ലക്ഷ്യമിടുന്നുണ്ടെന്ന് മുണ്ടോ ഡിപോർടിവോ സൂചിപ്പിച്ചു. ലാ ലീഗ ടീമുകളും പെഡ്രോളക്ക് രംഗത്ത് ഉണ്ടയിരുന്നെങ്കിലും ഫസ്റ്റ് ടീം അവസരങ്ങൾ കൂടുതൽ ലഭിക്കുന്നത് കൂടി പരിഗണിച്ചാണ് ഒടുവിൽ ഇറ്റാലിയൻ ടീമിലേക്ക് തിരിഞ്ഞത്.
Download the Fanport app now!