വനിത ലോകകപ്പിൽ റെക്കോർഡ് ചാമ്പ്യന്മാർ ആയ അമേരിക്കക്ക് സമനില. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ ഹോളണ്ട് ആണ് അവരെ സമനിലയിൽ തളച്ചത്. പന്ത് കൈവശം വെക്കുന്നതിൽ ഡച്ച് മുൻതൂക്കം കണ്ട മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ തുറന്നത് അമേരിക്ക ആയിരുന്നു. മത്സരത്തിൽ 17 മത്തെ മിനിറ്റിൽ വിക്ടോറിയ പെലോവയുടെ പാസിൽ നിന്നു ജിൽ റൂർഡ് ഡച്ച് ടീമിനെ മുന്നിൽ എത്തിച്ചു.
2011 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് അമേരിക്ക ഒരു ലോകകപ്പ് മത്സരത്തിൽ പിറകിൽ പോകുന്നത്. സമനിലക്ക് ആയി കൂടുതൽ ആക്രമിച്ചു കളിച്ചു അമേരിക്ക പിന്നീട്. 62 മത്തെ മിനിറ്റിൽ റോസ് ലെവല്ലെയുടെ കോർണറിൽ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ ക്യാപ്റ്റൻ ലിന്റ്സി ഹോറൻ ആണ് അവരുടെ സമനില നേടിയത്. 5 മിനിറ്റുകൾക്ക് ശേഷം അലക്സ് മോർഗൻ നേടിയ ഗോൾ ഓഫ് സൈഡ് ആയി. തുടർന്ന് ഇരു ടീമുകളും അവസരങ്ങൾ ഉണ്ടാക്കി എങ്കിലും ജയിക്കാൻ ആയില്ല. നിലവിൽ ഗ്രൂപ്പിൽ നാലു പോയിന്റുകൾ ആണ് ഇരു ടീമുകൾക്കും ഉള്ളത്.