ട്രിനിഡാഡിൽ ഇന്ത്യയുടെ മികവുറ്റ ബാറ്റിംഗ് തുടരുന്നു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ 373/6 എന്ന നിലയിലാണ്. വിരാട് കോഹ്ലി ശതകം നേടിയ ശേഷം റണ്ണൗട്ടായി പുറത്തായപ്പോള്‍ താരം 121 റൺസാണ് നേടിയത്.
അഞ്ചാം വിക്കറ്റിൽ കോഹ്ലി – ജഡേജ കൂട്ടുകെട്ട് 159 റൺസാണ് നേടിയത്. രവീന്ദ്ര ജഡേജ 61 റൺസ് നേടി കെമര്‍ റോച്ചിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ 18 റൺസുമായി ഇഷാന് കിഷനും 6 റൺസ് നേടി രവിചന്ദ്രന്‍ അശ്വിനും ആണ് ക്രീസിലുള്ളത്.