മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എലാംഗയ്ക്ക് ആയി നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ബിഡ്

Newsroom

Picsart 23 07 21 19 55 42 249
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫോർവേഡ്, ആന്റണി എലാംഗയ്ക്ക് ആയി ഒരു ക്ലബ് കൂടെ രംഗത്ത്. സ്വീഡിഷ് അറ്റാക്കിംഗ് താരത്തിനായി ഇപ്പോൾ നോട്ടിങ്ഹാം ഫോറസ്റ്റ് ആണ് രംഗത്ത് ഉള്ളത്. 20 മില്യണ് മുകളിൽ ഒരു ബിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഫോറസ്റ്റ് സമർപ്പിച്ചതായാണ് റിപ്പോർട്ടുകൾ. നോട്ടിങ്ഹാം ഫോറസ് യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സണെയും സ്വന്തമാക്കാൻ നോക്കുന്നുണ്ട്.

എലാംഗ 23 03 26 02 51 47 148

എലാംഗയ്ക്ക് ആയി എവർട്ടണും ഇപ്പോൾ രംഗത്ത് ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് എത്തിയതിനു ശേഷം അധികം അവസരങ്ങൾ എലാംഗയ്ക്ക് ലഭിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് എലാംഗ. നേരത്തെ ഡോർട്മുണ്ട് അടക്കമുള്ള ക്ലബ്ബുകൾ 21കാരനു വേണ്ടി രംഗത്ത് ഉണ്ടായിരുന്നു. സ്വീഡിഷ് ദേശീയ ടീമിലെ സ്ഥിരാംഗമായ എലാംഗയ്ക്ക് ആയി തുർക്കിഷ് ക്ലബ് ഗലറ്റസരെയും രംഗത്ത് ഉണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിഞ്ഞ സീസണിൽ 26 മത്സരങ്ങൾ കളിച്ച താരത്തിന് ഒരു ഗോൾ പോലും നേടാൻ ആയിരുന്നില്ല. യുണൈറ്റഡിൽ 2026വരെയുള്ള കരാർ എലാംഗയ്ക്ക് ഉണ്ട്.