കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ പി എസ് വി ഐന്തോവനിലേക്ക് കൈമാറിയ സാവി സിമൺസിനെ തിരിച്ചെത്തിക്കാൻ പിഎസ്ജി ശ്രമിച്ചേക്കും. താരവുമായുള്ള ബൈ-ബാക്ക് ക്ലോസ് ആണ് ഇതിന് സഹായിക്കുക. വെറും ആറു മില്യൺ യൂറോ മാത്രമാണ് ഇതിന് വേണ്ടി പിഎസ്ജി മുടക്കേണ്ടി വരികയെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ മാസം ആണ് ഈ ട്രാൻസ്ഫർ സാധ്യമാകുക എന്നതിനാൽ അപ്പോൾ മാത്രമാകും പിഎസ്ജിയുടെ ഭാഗത്ത് നിന്നുള്ള നീക്കങ്ങൾ ആരംഭിക്കുക.
എന്നാൽ താരത്തിന്റെ തീരുമാനം അതീവ നിർണയകമാകുമെന്ന് റോമാനോ സൂചിപ്പിച്ചു. സാവി സമ്മതം മൂളിയാൽ മാത്രമേ ഈ കൈമാറ്റം സാധ്യമാവുകയുള്ളൂ. പിഎസ്ജിക്ക് കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം പുറത്തെടുത്ത താരത്തെ തിരിച്ചെത്തിക്കാൻ ആഗ്രഹമുണ്ട്. പതിനെട്ട് ഗോളുകൾ ആണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡർ പി എസ് വിക്ക് വേണ്ടി കുറിച്ചത്. എന്നാൽ കോച്ച് ആയിരുന്ന റൂഡ് വാൻ നിസ്റ്റൽ റൂയി ടീമിൽ നിന്നും പടിയിറങ്ങിയത് ഒരുപക്ഷേ താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചേക്കും. മുൻ ബാഴ്സ കോച്ച് കൂടിയായ എൻറിക്വെ പിഎസ്ജിയിലേക്ക് വരുമ്പോൾ മുൻ ലാ മാസിയ താരമായ സാവി പിഎസ്ജിയിലേക്ക് തിരിച്ചെത്താൻ സമ്മതം മൂളിയാലും അത്ഭുതപ്പെടാനില്ല. മുൻപ് ടീമിൽ കൃത്യമായ അവസരങ്ങൾ ഉറപ്പ് നൽകാതിരുന്നതിനാൽ ബാഴ്സയും പിഎസ്ജിയും വിടാൻ മടി കാണിക്കാതിരുന്ന താരത്തിന് തിരിച്ചു വരവിൽ പക്ഷെ പിഎസ്ജി ടീമിലെ സ്ഥാനം ഉറപ്പ് നൽകേണ്ടിയും വരും.
Download the Fanport app now!