ആർബി ലെപ്സിഗിന്റെ മിഡ്ഫീൽഡർ ആയ കോൺറാഡ് ലൈമർ ബയേൺ മ്യൂണിക്കിൽ. താരത്തിന്റെ സൈനിംഗ് ഇന്ന് ബയേൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീസൺ അവസാനത്തോടെ ഓസ്ട്രിയൻ താരത്തിന്റെ കരാർ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു. ജനുവരിയോടെ തന്നെ ഫ്രീ ഏജന്റായ താരവുമായി ബയേൺ കരാർ ധാരണയിൽ എത്തിയിരുന്നു. 4 വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്.
കഴിഞ്ഞ സമ്മറിലും ബയേൺ താരത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ ലൈപ്സിഗ് 20 മില്യൺ യൂറോ നൽകാതെ ലൈമറിനെ വിട്ടു നൽകാൻ ഒരുക്കമല്ല എന്ന് പറഞ്ഞതോടെ ആ ട്രാൻസ്ഫർ പകുതിക്ക് ആയി.
ലൈപ്സിഗ് താരത്തിനു മുന്നിൽ പുതിയ കരാർ വെച്ചു എങ്കിലും താരം അത് നിരസിക്കുക ആയിരുന്നു. 25കാരനായ താരം മുമ്പ് സാൽസ്ബർഗിനായി കളിച്ചിരുന്നു. 25ൽ അധികം തവണ ഓസ്ട്രിയ ദേശീയ ടീമിനായും ലൈമർ കളിച്ചിട്ടുണ്ട്. ടൂഷലിന്റെ ബയേണിലെ ആദ്യ സൈനിംഗ് ആണിത്.