സൗദി അറേബ്യൻ ചാമ്പ്യന്മാരായ അൽ ഇത്തിഹാദ് കരീം ബെൻസീമയുടെ സൗനിംഗ് പൂർത്തിയാക്കുന്നു. താരം കരാറിന്റെ പ്രാഥമിക ഭാഗം ഒപ്പുവെച്ചു കഴിഞ്ഞതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ബെൻസീമ താരം റയൽ മാഡ്രിഡ് വിടുകയാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. ബെൻസീമ ഇപ്പോൾ 2025വരെയുള്ള കരാർ ആകും ഇത്തിഹാദിൽ ഒപ്പുവെക്കുക.
100 മില്യൺ യൂറോ വേതനമായി താരത്തിന് ലഭിക്കും. ഇതുകൂടാതെ ഇമേജ് റൈറ്റ്സും മറ്റുമായി ബെൻസീമക്ക് 200 മില്യൺ യൂറോയോളം അവിടെ വർഷത്തിൽ ലഭിക്കും. കൂടാതെ ബെൻസീമ സൗദി അറേബ്യയുടെ 2030 ലോകകപ്പ് ബിഡിന്റെ അംബാസിഡർ കൂടെ ആയിരിക്കും. ബെൻസീമ അടുത്ത ദിവസം റയൽ മാഡ്രിഡിനോട് ഔദ്യോഗികമായി യാത്ര പറയും. പിന്നാലെ സൗദിയിലേക്ക് യാത്ര തിരിക്കും.
ബുധനാഴ്ച വലിയ ഒരു ചടങ്ങിലൂടെ ബെൻസീമയുടെ സൈനിംഗ് പ്രഖ്യാപിക്കാൻ ആണ് ഇത്തിഹാദ് പദ്ധതിയിടുന്നത്. ഈ സീസണിൽ റൊണാൾഡോയുടെ അൽ നസറിനെ മറികടന്ന് സൗദി പ്രൊ ലീഗ് നേടാൻ ഇത്തിഹാദിനായിരുന്നു.