ലോക രണ്ടാം നമ്പർ താരം നൊവാക് ജോക്കോവിച്ച് 2023-ലെ ഫ്രഞ്ച് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ലോക റാങ്കിംഗിൽ 83ആമത് ഉള്ള മാർട്ടൺ ഫുക്സോവിക്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് ജോക്കോവിച് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റിൽ മാത്രമാണ് മികച്ച പോരാട്ടം ഫുക്സോവിക്സിൽ നിന്ന് കാണാൻ ആയത്.
ടൈ ബ്രേക്കറിലേക്ക് നീങ്ങിയ ആദ്യ സെറ്റ് സ്വന്തമാക്കാൻ ജോക്കോവിച്ചിന് ഒരു മണിക്കൂറും 30 മിനിറ്റും വേണ്ടിവന്നു. 7-6 (2), 6-0, 6-3 എന്ന സ്കോറിന് 2 മണിക്കൂർ 44 മിനിറ്റിനുള്ളിൽ ആണ് ജോക്കോവിച് വിജയം പൂർത്തിയാക്കിയത്.
പാരീസിൽ നടക്കുന്ന മൂന്നാം റൗണ്ടിൽ 23 കാരനായ സ്പെയിൻകാരൻ അലജാൻഡ്രോ ഡേവിഡോവിച്ച് ഫോകിനയെയാണ് ജോക്കോവിച്ച് അടുത്തതായി നേരിടുക. രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിട്ടുള്ള ജോക്കോവിച് ഇത് തുടർച്ചയായ 18-ാം തവണയാണ് ഫ്രഞ്ച് ഓപ്പണിൽ മൂന്നാം റൗണ്ടിലെത്തുന്നത്.