മക്ടോമിനെയെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിൽ ന്യൂകാസിൽ യുണൈറ്റഡ്

Newsroom

Picsart 23 06 01 02 30 32 621
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മീഡ്ഫീൽഡാർ മക്ടോമിനെയെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് രംഗത്ത്. താരത്തെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാകും എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് ന്യൂകാസിൽ താരത്തിനായി ഇപ്പോഴും രംഗത്ത് ഉണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത്.

20230221 133533

മക്ടോമിനയെ വാങ്ങാൻ ക്ലബുകൾ വരികയാണെങ്കിൽ യുണൈറ്റഡ് വിൽക്കാൻ തയ്യാറാകും. 30 മില്യൺ യൂറോ ആണ് മക്ടോമയ്ക്കായി യുണൈറ്റഡ് ഇട്ടിരിക്കുന്ന തുക. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും ന്യൂകാസിൽ മക്ടോമിനെയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര ശക്തമാക്കാൻ ഒരുങ്ങുന്നത് കൊണ്ട് തന്നെ വരും സീസണുകളിൽ മക്ടോമിനക്ക് ലഭിക്കുന്ന അവസരങ്ങൾ കുറവായിരിക്കും. ഈ സീസണിൽ തന്നെ മക്ടോമിനെ ആദ്യ ഇലവനിൽ നിന്ന് അകലെയാണ്. മക്ടീമിനെ,ഫ്രെഡ് ഇവരിൽ ഒരാൾ എന്തായാലും യുണൈറ്റഡ് വിടും.

മക്ടോമിനെക്ക് ഇപ്പോൾ 2025 വരെ നീളുന്ന കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്ന താരമാണ്. 26കാരനായ മക്ടോമിനെ 2012 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. 2017ൽ ആയിരുന്നു താരം സ്കോട്ട്‌ലൻഡ് ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമാണ് മക്ടോമിനെ ഇപ്പോൾ.