പ്രീമിയർ ലീഗ് സീസണിൽ കിരീട പോരാട്ടവും ടോപ് ഫോർ പോരാട്ടവും എല്ലാം അവസാന മാച്ച് ഡേക്ക് മുന്നെ തീരുമാനമായിട്ടുണ്ട്. എന്നാൽ റിലഗേഷൻ പോര് ഇപ്പോഴും ബാക്കിയാണ്. ഇന്ന് ലീഗിന്റെ അവസാന ദിനത്തിൽ മൂന്ന് പോരാട്ടങ്ങളെ ആശ്രയിച്ചാകും റിലഗേഷൻ തീരുമാനിക്കപ്പെടുക. മൂന്ന് മത്സരങ്ങളും രാത്രി 9 മണിക്ക് ആരംഭിക്കും.
ഇതിനകം തന്നെ സതാമ്പ്ടൺ റിലഗേറ്റഡ് ആയതിനാൽ റിലഗേറ്റഡ് ആകാൻ പോകുന്ന ബാക്കി രണ്ട് ടീമുകൾ ആരാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റിലഗേഷൻ ഒഴിവാക്കാൻ മൂന്ന് ടീമുകൾ ആണ് ഇപ്പോഴും പോരാടുന്നത്. എവർട്ടൺ, ലെസ്റ്റർ, ലീഡ്‌സ്. :
എവർട്ടൺ (33 പോയിന്റ്, -24 GD ) അവസാന മത്സരം vs ബോൺമൗത്ത്:
എവർട്ടൺ നിലവിൽ 33 പോയിന്റുമായി തരംതാഴ്ത്തൽ സോണിന് തൊട്ടു മുകളിലാണ്. അവരുടെ വിധി ഇപ്പോഴും അവരുടെ കൈകളിലാണ് എന്ന്, പക്ഷേ അവർക്ക് അങ്ങനെ സമാധാനത്തിൽ ഇരിക്കാൻ ആകില്ല. ബോൺമൗത്തിനെതിരായ വിജയം അവരുടെ സുരക്ഷ ഉറപ്പുനൽകും, ജയിച്ചാൽ അവർ 36 പോയിന്റിൽ എത്തും, അവർ ലെസ്റ്ററിനും ലീഡ്സിനും മുകളിൽ ഫിനിഷ് ചെയ്യും എന്ന് അത് ഉറപ്പാക്കും. എന്നിരുന്നാലും, സമനിലയോ തോൽവിയോ മറ്റ് രണ്ട് ടീമുകൾക്കും അവരെ മറികടക്കാനുള്ള വാതിൽ തുറന്നേക്കാം. സ്വന്തം ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നത് എവർട്ടണ് പ്രതീക്ഷ നൽകുന്നു.
ലെസ്റ്റർ സിറ്റി (31 പോയിന്റ്, -18 GD ) മത്സരം vs വെസ്റ്റ് ഹാം.
സീസണിൽ ശക്തമായ ഫോമിൽ ഉള്ള വെസ്റ്റ് ഹാമിനെതിരെ ഒരു കടുത്ത ഫൈനൽ മത്സരമാണ് ലെസ്റ്ററിന് മുന്നിൽ ഉള്ളത്. പ്രീമിയർ ലീഗിൽ തുടരാൻ ലെസ്റ്റർ അവരുടെ മത്സരം ജയിക്കുകയും, എവർട്ടൺ അവരുടെ മത്സരം വിജയിക്കില്ലെന്ന് ഉറപ്പാവുകയും വേണം. ആ സാഹചര്യത്തിൽ, മെച്ചപ്പെട്ട ഗോൾ ഡിഫറൻസും ലെസ്റ്ററിന് സഹായത്തിന് എത്തും. വിജയം ആണ് അവർക്ക് അത്യാവശ്യം.
ലീഡ്‌സ് യുണൈറ്റഡ് (31 പോയിന്റ്,-27 GD ) മത്സരം vs സ്പർസ്:
ലെസ്റ്ററിന് സമാനമായി ലീഡ്‌സും 31 പോയിന്റിൽ ആണ്. ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ രൂപത്തിൽ വെല്ലുവിളി നിറഞ്ഞ എതിരാളിയെ ആണ് അവർക്ക് നേരിടേണ്ടത്. ലീഡ്സിന് അവരുടെ മത്സരം ജയിക്കേണ്ടതുണ്ട്, എന്ന് മാത്രമല്ല എവർട്ടണും ലെസ്റ്ററും തങ്ങളുടെ മത്സരങ്ങൾ ജയിക്കാതിരിക്കുകയും വേണം. ഗോൾ ഡിഫറൻസ് മോശമായതും ലീഡ്സിന് വലിയ തലവേദനയാണ്.