“ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടി20 ക്യാപ്റ്റനാണ് എംഎസ് ധോണി”

Newsroom

Picsart 23 04 27 23 53 27 999
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകം കണ്ട ഏറ്റവും മികച്ച ടി20 ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി എന്ന് ടോം മൂഡി. ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിന് മുന്നോടിയായി സംസാരിച്ച മുൻ ക്രിക്കറ്റ് താരം കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരെ കുറിച്ച് സംസാരിക്കുക ആയിരുന്നു.

Picsart 23 05 28 01 12 24 282

“ഞങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടി20 ക്യാപ്റ്റനാണ് എംഎസ് ധോണി. ഈ വർഷം അതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം കാണിച്ചുതന്നു. നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, ഞാൻ എംഎസ് ധോണിയെ ആ വിഭാഗത്തിൽ ഉൾപ്പെടുത്തില്ല,” മൂഡി പറഞ്ഞു.

ഇന്ന് ഫൈനലിൽ ഗുജറാത്തിനെ നേരിടാൻ ഒരുങ്ങുകയാണ് സി എസ് കെ ക്യാപ്റ്റൻ ധോണി. ഇന്ന് ജയിച്ചാൽ ഐ പി എല്ലിലെ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോർഡിനൊപ്പം എത്താൻ ധോണിക്ക് ആകും.