അൽ നസറിന്റെ മാരക തിരിച്ചുവരവ്, വിജയ ഗോളുമായി റൊണാൾഡോ

Newsroom

സൗദി പ്രൊ ലീഗിൽ റൊണാൾഡോയുടെ അൽ നസറിന്റെ മാരക തിരിച്ചുവരവ്. ഇന്ന് അൽ ശബാബിനെതിരെ ഇന്ന് രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-2ന്റെ വിജയം ആണ് അൽ നസർ നേടിയത്. ഈ വിജയം അൽ നസറിന്റെ കിരീട പ്രതീക്ഷകൾ നിലനിർത്തി. ഇന്ന് ഗുവാങ്കയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ 40 മിനുട്ടുകൾക്ക് അകം അൽ ശബാബ് 2-0ന് മുന്നിൽ എത്തി.

അൽ നസർ 23 05 24 02 13 22 806

ആദ്യ പകുതിയുടെ അവസാനം ടലിസ്കയുടെ ഗോളിൽ അൽ നസർ കളിയിലേക്ക് തിരികെയെത്തി. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ഖരീബിലൂടെ അൽ നസർ സമനിലയും നേടി. പിന്നെ വിജയഗോളിനായുള്ള അന്വേഷണം ആയിരുന്നു. അവസാനം 59ആം മിനുട്ടിൽ റൊണാൾഡോയുടെ ഒരു മികച്ച ഫിനിഷ് വിജയ ഗോളായും മാറി.

ഈ വിജയത്തോടെ അൽ നസർ 28 മത്സരങ്ങളിൽ നിന്ന് 63 പോയിന്റിൽ നിൽക്കുകയാണ്. 66 പോയിന്റുള്ള ഇത്തിഹാദ് ആണ് ഇപ്പോഴും ഒന്നാമത്. ഇനി രണ്ടു മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ.