ക്രൗഡ് മാനേജ്മെന്റ് തങ്ങളുടെ കൈവശമുള്ള കാര്യമല്ല, മോഹന്‍ ബഗാന്‍ ജഴ്സി അണിഞ്ഞെത്തിയവര്‍ക്ക് പ്രവേശനം നിഷേധിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Sports Correspondent

ഐപിഎലില്‍ കൊൽക്കത്തയും ലക്നൗവും തമ്മിലുള്ള മത്സരത്തിൽ മോഹന്‍ ബഗാന്‍ ക്ലബിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്പെഷ്യൽ ജഴ്സി അണിഞ്ഞിരുന്നു. അന്ന് മോഹന്‍ ബഗാന്‍ ജഴ്സി അണിഞ്ഞെത്തിയ കാണികള്‍ക്ക് പ്രവേശനം നിഷേധിച്ചുവെന്ന വാര്‍ത്തകളോട് ഇപ്പോള്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രതികരിച്ചിരിക്കുകയാണ്.

Lsg

മേയ് 20ന് നടന്ന മത്സരത്തിൽ മാത്രമല്ല ടൂര്‍ണ്ണമെന്റിലെ ഒരു ഹോം മത്സരത്തിലും ഇത്തരത്തിൽ ക്രൗഡ് മാനേജ്മെന്റ് ചെയ്യുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൈവശമുള്ള കാര്യമല്ലെന്നും ഐപിഎലിന്റെ ആന്റി-ആംബുഷ് മാര്‍ക്കറ്റിംഗ് ടീം ആണ് ഇത്തരത്തില്‍ മാര്‍ക്കറ്റിംഗ് നടത്തുവാന്‍ ശ്രമിച്ചവരെ തടഞ്ഞതെന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Mohunbaganstatement

എന്നാൽ ചരിത്രപരമായ പ്രാധാന്യമുള്ള ക്ലബിനെ അവഹേളിക്കുന്ന നടപടിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മോഹന്‍ ബഗാന്‍ ജനറൽ സെക്രട്ടറി ദേബാശിഷ് ദത്ത വ്യക്തമാക്കിയത്.