സീനിയർ ഇന്ത്യൻ പുരുഷ ദേശീയ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാച് തന്റെ ടീമിനെ 27 കളിക്കാരായി ചുരുക്കി കൊണ്ട് അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പിനും (ജൂൺ 9 മുതൽ 18 വരെ) സാഫ് ചാമ്പ്യൻഷിപ്പിനും (ജൂൺ 21 മുതൽ ജൂലൈ 4 വരെ) വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ ആണ് ഇന്ന് പ്രഖ്യാപിച്ചത്.
ഭുവനേശ്വറിലെ ഇന്ത്യൻ ക്യാമ്പ് മെയ് 16 ന് 40 കളിക്കാരുമായാണ് ആരംഭിച്ചത്, അത് ചുരുക്കിയാണ് ഇപ്പോൾ 27 പേരാക്കിയത്. റിലീസ് ചെയ്യപ്പെട്ട താരങ്ങളിൽ വിശാൽ കൈത്ത്, മൻവീർ സിംഗ്, യാസിർ മുഹമ്മദ്, ഗ്ലാൻ മാർട്ടിൻസ്, റോഷൻ സിംഗ് എന്നിവർ പരിക്കുമൂലം ആണ് പുറത്തായത്. മലയാളി താരങ്ങളായ സഹലും ആശിഖും ടീമിൽ ഉണ്ട്.
India’s 27-member squad:
Goalkeepers: Gurpreet Singh Sandhu, Amrinder Singh and Phurba Lachenpa Tempa.
Defenders: Subhasish Bose, Pritam Kotal, Sandesh Jhingan, Anwar Ali, Akash Mishra, Mehtab Singh and Rahul Bheke.
Midfielders: Liston Colaco, Ashique Kuruniyan, Suresh Singh Wangjam, Rohit Kumar, Udanta Singh, Anirudh Thapa, Naorem Mahesh Singh, Nikhil Poojary, Jeakson Singh, Sahal Abdul Samad, Lalengmawia Ralte, Lallianzuala Chhangte, Rowllin Borges and Nandha Kumar.
Forwards: Sunil Chhetri, Rahim Ali and Ishan Pandita.
Head Coach: Igor Stimac.