ഉമ്രാൻ മാലികിനെ പുറത്തിരുത്തുന്നത് അമ്പരപ്പിക്കുന്നു എന്ന് ഇർഫാൻ പത്താൻ

Newsroom

ഇന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഉമ്രാൻ മാലിക്കിനെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ ഇലവനിൽ എടുക്കാത്തതിനെ വിമർശിച്ച് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ. ഉമ്രാനെ ടീമിൽ എടുക്കാത്തത് എന്നെ അമ്പരപ്പിക്കുന്നു എന്ന് ഇർഫാൻ പറഞ്ഞു.

ഉമ്രാൻ 23 01 02 16 44 20 067

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ സൺറൈസേഴ്‌സ് ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ ആകെ എഴെണ്ണത്തിൽ മാത്രമാണ് ഉമ്രാൻ കളിച്ചത്. ഇതിൽ അഞ്ചു വിക്കറ്റുകൾ നേടി. മെയ് മാസത്തിൽ ഇതുവരെ ഉമ്രാൻ കളത്തിലിറങ്ങിയിട്ടില്ല.

“ലീഗിലെ ഏറ്റവും വേഗതയേറിയ ബൗളർ പുറത്ത് ഇരിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു. ഉംറാൻ മാലിക്കിനെ അദ്ദേഹത്തിന്റെ ടീം നന്നായി കൈകാര്യം ചെയ്തില്ല.” ഇർഫാൻ പറഞ്ഞു. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീരിൽ ഉമ്രാനെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് ഇർഫാൻ.