യുവതാരം ലമിനെ യമാലുമായുള്ള കരാർ ചർച്ചകളുമായി ബാഴ്സലോണ മുന്നോട്ട്. പ്രതിഭാധനനായ താരത്തെ ഭാവി വാഗ്ദാനമായാണ് ടീം കാണുന്നത്. നിലവിൽ ബാഴ്സയുടെ യൂത്ത് ടീമുകളിൽ ടീം ഏറ്റവും ഉറ്റു നോക്കുന്ന താരവും ലമിനെ തന്നെ. താരത്തിന്റെ ഏജന്റ് ജോർജെ മെന്റസുമായി ടീം നടത്തുന്ന ചർച്ചകൾ മുന്നോട്ടു പോവുകയാണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 15 കാരനായ താരത്തെ ദീർഘനാൾ ടീമിൽ നിലനിർത്താൻ ആവും എന്നാണ് ബാഴ്സയുടെ പ്രതീക്ഷ.
16 വയസ് തികയാൻ പോകുന്ന താരം ജൂണോടെ ആദ്യ പ്രൊഫഷണൽ കരാറിൽ എത്തേണ്ടതുണ്ടെന്ന് മുണ്ടോ ഡിപോർറ്റിവോ റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ തന്നെയാണ് ബാഴ്സ കാര്യങ്ങൾ കൂടുതൽ വേഗത്തിൽ ആക്കാൻ ശ്രമിക്കുന്നത്. പല പ്രമുഖ ക്ലബ്ബുകളും താരത്തിന് വേണ്ടി മെന്റസിനെ സമീപിച്ച് കഴിഞ്ഞു. ലമിനെയിലുള്ള ടീമിന്റെയും സാവിയുടേയും വിശ്വാസം ഊട്ടിയുറപ്പിച്ചു കൊണ്ട് താരത്തെ സാവി അടുത്തിടെ സീനിയർ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ആഴ്ച്ചകളായി പലപ്പോഴും സീനിയർ ടീമിന്റെ പരിശീലന സെഷനുകളിലും ലമിനെയെ ഉൾപ്പെടുത്താൻ സാവി ശ്രദ്ധിച്ചു. ടീമിന് താരത്തിലുള്ള വിശ്വാസം ഉറപ്പിക്കാൻ സാധിക്കുന്നതോടെ കരാർ പുതുക്കുന്നതിലും കാര്യങ്ങൾ എളുപ്പമാകും എന്നാണ് ടീമിന്റെ പ്രതീക്ഷ. ഇന്നലെ ബെറ്റിസിന് എതിരെ താരം ബാഴ്സലോണക്കായി അരങ്ങേറ്റം നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മാറി.
Download the Fanport app now!