ടോട്ടനം ഹോട്‌സ്പർ മാനേജിങ് ഡയറക്ടർ ആയ ഫാബിയോ പരാടിചി രാജി വച്ചു. യുവന്റസിൽ ഉണ്ടായ വിവാദത്തെ തുടർന്ന് വിലക്ക് ലഭിച്ച 4 ഡയറക്ടർമാരിൽ ഒരാൾ ആയിരുന്നു ഫാബിയോ. ഫുട്‌ബോളിൽ നിന്നു ലഭിച്ച 30 മാസത്തെ വിലക്കിനു എതിരെ ഇന്നലെ ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റിയിൽ യുവന്റസിന് ഒപ്പം അദ്ദേഹവും അപ്പീൽ ചെയ്തിരുന്നു. ക്ലബിന്റെ പോയിന്റുകൾ എടുത്തു കളഞ്ഞ അവർ പാബ്ലോ നെദ്വദ് അടക്കമുള്ള ഡയറക്ടർമാരുടെ വിലക്ക് എടുത്തു മാറ്റിയിരുന്നു.
എന്നാൽ കണക്കുകളിൽ അടക്കം കള്ളക്കളി കളിച്ചു എന്ന ആരോപണം നേരിടുന്ന ഫാബിയോയുടെ അപ്പീൽ ഇറ്റാലിയൻ ഒളിമ്പിക് കമ്മിറ്റി തള്ളുക ആയിരുന്നു. ഇതിനെ തുടർന്ന് ആണ് ഇറ്റാലിയൻ ഡയറക്ടർ ക്ലബ് പദവിയിൽ നിന്നു രാജി വച്ചു എന്ന കാര്യം ടോട്ടനം ഉടമ ഡാനിയേൽ ലെവി അറിയിച്ചത്. കേസും ആയി മുന്നോട്ട് പോകുന്നതിന്റെ ഭാഗം ആയാണ് ക്ലബ്ബിൽ നിന്നു രാജി വച്ചത് എന്നാണ് ഫാബിയോ അറിയിച്ചത്. നിലവിൽ ഒരു മാസത്തിനുള്ളിൽ ഇറ്റാലിയൻ കോടതി ഈ വിഷയത്തിൽ വാദം കേൾക്കാൻ ഇരിക്കുക ആണ്.