ഗോകുലം കേരള പരിശീലകൻ സ്ഥാനം ഒഴിയുന്നു

Newsroom

Picsart 23 04 21 15 03 35 058
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള പരിശീലകൻ ഫ്രാൻ ബൊനെറ്റ് ക്ലബ് വിടും. ബാക്കിയുള്ള എ എഫ് സി കപ്പ് യോഗ്യത റൗണ്ട് മത്സര ശേഷം പരിശീലകൻ ഗോകുലം കേരള വിടും എന്ന് The Bridge റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ബൊനെറ്റ് ഗോകുലത്തിന്റെ ചുമതലയേറ്റത്‌. ഐ ലീഗ് കിരീടം നിലനിർത്താനോ സൂപ്പർ കപ്പിൽ മുന്നേറാനോ ബൊനെറ്റിന്റെ കീഴിൽ ഗോകുലത്തിന് ആയിരുന്നില്ല.

ഗോകുലം 23 04 21 15 04 35 556

പരിശീലകൻ റിച്ചാർഡ് ടൊവയെ പുറത്താക്കിയപ്പോൾ ആയിരുന്നു ഗോകുലം കേരള ബൊനെറ്റിൽ എത്തിയത്. മുമ്പ് രാജസ്ഥാൻ യുണൈറ്റഡിനെ പരിശീലിപ്പിച്ച കോച്ചാണ് ബോനെറ്റ്. അദ്ദേഹത്തിന്റെ കീഴിൽ ആയിരുന്നു രാജസ്ഥാൻ ഐ ലീഗിലേക്ക് പ്രൊമോഷൻ നേടിയത്. ഗോകുലം വിട്ടാലും അദ്ദേഹം ഇന്ത്യയിൽ തന്നെ തുടരാൻ ആണ് സാധ്യത‌

30 കാരനായ ബോണറ്റ് യുവേഫ പ്രോ ലൈസൻസ് ഉടമയാണ് കൂടാതെ എഫ്‌സി മാർട്ടിനെൻക്, സിഇ എൽ ഹോസ്പിറ്റലെറ്റ്, സിഎഫ് അൽമോഗവേഴ്‌സ്, സ്‌പെയിനിലെ ബാഴ്‌സ അക്കാദമി എന്നിവിടങ്ങളിൽ കോച്ചിംഗ് റോളുകൾ വഹിച്ചിട്ടുണ്ട്.