ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സെവിയ്യയോട് തോറ്റപ്പോൾ അവർ വഴങ്ങിയ മൂന്ന് ഗോളിൽ രണ്ടു വലിയ അബദ്ധങ്ങളിൽ നിന്നായിരുന്നു. ഇതിൽ രണ്ടിലും ഡി ഹിയയും പങ്ക് വലുതായിരുന്നു. എങ്കിലും മത്സര ശേഷം പരിശീലകൻ ടെൻ ഹാഗ് ഡി ഹിയയെ വിമർശിക്കാൻ തയ്യാറായില്ല. ഡി ഹിയയെ തന്നെയാണ് ക്ലബിലെ ലോംഗ് ടേം ഗോൾ കീപ്പറായി താൻ കണക്കാക്കുന്നത് എന്ന് ടെൻ ഹാഗ് പറയുന്നു.
പ്രീമിയർ ലീഗിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ ഉള്ള താരമാണ് ഡി ഹിയ. അതിനർത്ഥം അദ്ദേഹം വളരെ അധികം കഴിവുകൾ ഉള്ള താരമാണ് എന്നാണ്. ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ഹിയക്ക് ഒരു ദീർഘകാല കരാർ നൽകാൻ ഒരുങ്ങുന്നതിന് ഇടയിലാണ് ഡി ഹിയയിൽ നിന്ന് വലിയ അബദ്ധങ്ങൾ സംഭവിച്ചത്. ഈ സീസണിൽ മുമ്പും ഡി ഹിയക്ക് ഇത്തരം വലിയ അബദ്ധങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി ഹിയ എല്ലാം തികഞ്ഞ ഗോൾ കീപ്പർ ആണെന്ന് ടെൻ ഹാഗ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് രണ്ട് വലിയ അബദ്ധങ്ങൾ പിറന്നത്. എതിരാളികൾ പ്രസ് ചെയ്യുമ്പോൾ പതറുന്ന ഗോൾ കീപ്പർമാർ മോഡേൺ ഫുട്ബോളിൽ അത്ര പ്രിയങ്കരല്ല. ഡി ഹിയയെ മാറ്റി വേറെ കീപ്പറെ കൊണ്ടു വരാൻ ആണ് യുണൈറ്റഡ് ആരാധകർ ആവശ്യപ്പെടുന്നത്.