കേരള ഫുട്ബോളിൽ ഏറെ കാലമായി ചർച്ചയായിരുന് കേരള സൂപ്പർ ലീഗ് അവസാനം യാഥാർഥ്യമാവുകയാണ്. കേഅ സൂപ്പർ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ 5 ബുധനാഴ്ച നടക്കും എന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗ് മാത്രകയിൽ ഫ്രാഞ്ചൈസികൾ ആയാകും ടീമുകൾ കേരള സൂപ്പർ ലീഗിലേക്ക് എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ലീഗിനെ കുറിച്ചുള്ള സമ്പൂർണ്ണ ചിത്രം ബുധനാഴ്ച ലഭിക്കും. സ്കോർലൈൻ ആകും ലീഗ് നടത്തുന്നത്.
ഏപ്രിൽ അഞ്ചിന് തിരുവനന്തപുരത്ത് നടക്കും.
വെച്ചാണ് പ്രഖ്യാപന ചടങ്ങ്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാകും ലീഗ് പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തുക. കായിക മന്ത്രി വി. അബ്ദുറഹ്മാൻ ലീഗ് ബോൾ പ്രകാശനം ചെയ്യും. ലീഗ് അംബാസഡർ ഇതിഹാസ താരം ഐ എം വിജയൻ ആണ്. ഏതൊക്കെ ടീമുകളാകും ലീഗുകളുടെ ഭാഗമാവുക എന്ന് വ്യക്തമല്ല. പുതിയ ക്ലബുകൾ വളർന്നു വരാനുള്ള ഒരു പ്ലാറ്റ്ഫോം കൂടെയാകും കേരള സൂപ്പർ ലീഗ് എന്നാണ് കേരള ഫുട്ബോൾ അസോസിയേഷന്റെ പ്രതീക്ഷ. ഇപ്പോൾ കേരളത്തിന് കേരള പ്രീമിയർ ലീഗ് എന്നൊരു സംസ്ഥാന ലീഗ് ഉണ്ട്. കേരള പ്രീമിയർ ലീഗിന്റെ ഭാവിയെ കേരള സൂപ്പർ ലീഗിന്റെ വരവ് ബാധിക്കുമോ എന്നതും നോക്കി കാണേണ്ടതുണ്ട്.