ഗോകുലം കേരളക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ തിരിച്ചുവരവ്

Newsroom

ഡെവലപ്മെന്റ് ലീഗിൽ ഇന്ന് മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ, ഗോകുലം കേരള എഫ്‌സിയെ 4-2ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മൂന്ന് പോയിന്റ് സ്വന്തമാക്കി. ഇരുടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ ഗോളുകൾ ഒഴുകി. ബോക്‌സിന് പുറത്ത് നിന്ന് ഒരു തകർപ്പൻ സ്‌ട്രൈക്കിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൗരവ് ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്‌. എന്നാൽ ഗോകുലം കേരള എഫ്‌സിയുടെ സൽമാൻ സമനില ഗോൾ നേടിയതോടെ ആ ലീഡിന്റെ ആയുസ്സ് അവസാനിച്ചു. പിന്നീട് ഹൃഷി ദത്തിന്റെ തകർപ്പൻ ഫ്രീകിക്കിൽ ഗോകുലം കേരള എഫ്‌സി മുന്നിലും എത്തി.

ഗോകുലം കേരള 23 03 18 17 01 22 180

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആധിപത്യം പുലർത്തുന്നത് കണ്ടു, മുഹമ്മദ് ബാസിത്ത് സമനില ഗോൾ നേടിയതോടെ അവർ കളിയിലെ തിരികെയെത്തി. തുടർന്ന് ഷഹീഫ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡും നൽകി. താമസിയാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ലീഡ് ഇരട്ടിയാക്കി സൗരവ് മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. തിരിച്ചടിക്കാൻ ഗോകുലം കേരള എഫ്‌സി ശ്രമിച്ചെങ്കിലും അവരുടെ ശ്രമം പാഴായി.