ജേസൺ റോയ്ക്ക് സെഞ്ച്വറി, ബംഗ്ലാദേശിന് എതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ

Newsroom

ഇംഗ്ലണ്ട് ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ആദ്യ ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 326/7 എന്ന സ്‌കോറാണ് നേടിയത്. ഓപ്പണിംഗ് ബാറ്റ്സ്മാൻ ജേസൺ റോയ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ഉജ്ജ്വല സെഞ്ച്വറി നേടിയ താരം 124 പന്തിൽ 132 റൺസ് എടുത്തു. 64 പന്തിൽ 76 റൺസുമായി ജോസ് ബട്‌ലറും വിലപ്പെട്ട സംഭാവന നൽകി.

Picsart 23 03 03 15 43 27 031

ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാൻമാരെ തടയാൻ അവരുടെ ബൗളർമാർ പാടുപെട്ടു. 10 ഓവറിൽ 66 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ തസ്കിൻ അഹമ്മദാണ് ബംഗ്ലദേശിനായി കൂടുതൽ വിക്കറ്റ് എടുത്തത്.

ഇംഗ്ലണ്ട് ഇപ്പോൾ തങ്ങളുടെ ടോട്ടൽ ഡിഫൻഡ് ചെയ്യാനും മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്. ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു.