നാളെ ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിന് മുന്നോടിയായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ നാളെ ആകർഷകമായ ഫുട്ബോൾ കളിക്കുന്നതിൽ അല്ല വിജയിക്കുന്നതാണ് പ്രാധാന്യം എന്ന് പറഞ്ഞു. വുക്കോമാനോവിച്ച് ബെംഗളൂരു എഫ്സിക്കെതിരായ അവരുടെ അവസാന മത്സരം ഇതിന് ഉദാഹരണമായി പറഞ്ഞു
“നല്ല ഫുട്ബോൾ കളിക്കുന്നത് അല്ല വിജയിക്കുന്നത് ആണ് പ്രധാനം, നോക്കൗട്ട് ഘട്ടമായതിനാൽ നിങ്ങൾ ജയിക്കാൻ ഒരു വഴി കണ്ടെത്തണം. ഈ നോക്കൗട്ട് ഘട്ടത്തിൽ, നിങ്ങൾ നല്ല ഫുട്ബോൾ ആണോ കളിക്കുന്നത് എന്ന് ആരും കാര്യമാക്കില്ല, കളിയുടെ ഭംഗി അല്ല ഫലമാണ് കാര്യം.” ഇവാൻ പറഞ്ഞു.
ജയം ഉറപ്പാക്കാൻ ചിലപ്പോൾ കളി മോശം രീതിയിൽ കളിക്കേണ്ടിവരുമെന്ന് കോച്ച് സമ്മതിച്ചു. അദ്ദേഹം പറഞ്ഞു, “ചിലപ്പോൾ, ഫുട്ബോൾ അഗ്ലി ആയിരിക്കാം. നാളെ, അത് പിച്ചിൽ എങ്ങനെ ആകും എന്ന് നമുക്ക് നോക്കാം. ഞങ്ങൾ എല്ലായ്പ്പോഴും കളിക്കുന്ന രീതിയിൽ കളിക്കാൻ ആഗ്രഹിക്കുന്നു, ആധിപത്യമുള്ള ടീമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ സാഹചര്യം എന്തായിരിക്കുമെന്ന്ന മ്മുടെ എതിരാളികളെ ആശ്രയിച്ചിരിക്കുന്നു.” കോച്ച് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ബെംഗളൂരു എഫ്സിയെ നേരിടും. വിജയിക്കുന്ന ടീം സെമിയിലേക്ക് യോഗ്യത നേടും.