ഒരേയൊരു ഓസ്ട്രേലിയ!! വീണ്ടും ടി20 ലോകകപ്പ് സ്വന്തമാക്കി

Newsroom

ഐസിസി വനിതാ ടി20 ലോകകപ്പ് കിരീടം ഒരിക്കൽ കൂടെ ഓസ്ട്രേലിയക്ക് സ്വന്തം. ഇനന്ന് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 19 റൺസിനാണ് ഓസ്ട്രേലിയ പരാാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 157 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 20 ഓവറിൽ 137-6 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. ഓസ്ട്രേലിയയുടെ ആറാം ടി20 ലോക കിരീടമാണിത്.

ഓസ്ട്രേലിയ 23 02 26 21 35 44 781

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണർ വോൾവാർഡ്റ്റ് 61 റൺസ് റൺസ് എടുത്തു എങ്കിലും വേറെ ആരിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. 25 റൺസ് എടുത്ത ക്ലോർ ടൈൺ ആയിരുന്നു പിന്നെ ബാറ്റു കൊണ്ട് സംഭാവന ചെയ്തത്. ഗാർഡ്നർ, ഷുട്ട്, ബ്രൗൺ, ജൊണാസൻ എന്നിവർ ഓസ്ട്രേലിയക്ക് ആയി വിക്കറ്റ് വീഴ്ത്തി.

ഇന്ന് ഫൈനൽ മത്സരത്തിൽ, ഓസ്‌ട്രേലിയ വനിതകൾ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. വെറും 18 റൺസിന് ഓപ്പണർ അലിസ ഹീലിയെ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു എങ്കിലും ബെത്ത് മൂണി ഓസ്ട്രേലിയൻ ബാറ്റിംഗിനെ നയിച്ചു, 53 പന്തിൽ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും സഹിതം 74 റൺസ് നേടി മൂണി പുറത്താകാതെ നിന്നു.

Picsart 23 02 26 20 07 49 728

21 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും പറത്തി 29 റൺസെടുത്ത ആഷ്ലീ ഗാർഡ്നറും ഓസ്ട്രേലിയൻ ഇന്നിംഗ്സ് വേഗത്തിലാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയുടെ ബൗളർമാർ ഓസ്‌ട്രേലിയൻ ബാറ്റർമാരെ കൂറ്റൻ സ്കോറിൽ എത്താൻ അനുവദിച്ചില്ല. ഷബ്‌നിം ഇസ്മയിൽ, മരിസാൻ കാപ്പ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നോങ്കുലുലെക്കോ മ്ലാബ, ക്ലോ ട്രിയോൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഗ്രേസ് ഹാരിസും മെഗ് ലാനിങ്ങും 10 റൺസ് വീതം നേടിയപ്പോൾ എല്ലിസ് പെറിയെയും ജോർജിയ വെയർഹാമിനെയും അവസാന ഓവറിൽ ഇസ്മായിലിന്റെ പന്തിൽ പുറത്തായി. താലിയ മഗ്രാത്ത് 1 റണ്ണുമായി പുറത്താകാതെ നിന്നു, ഓസ്‌ട്രേലിയ അവരുടെ ഇന്നിംഗ്‌സ് നിശ്ചിത 20 ഓവറിൽ 156/6 എന്ന നിലയിൽ ആണ് അവസാനിപ്പിച്ചത്.