ബാഴ്‌സലോണയ്‌ക്കെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മാനേജർ എറിക് ടെൻ ഹാഗ് സംസാരിച്ചു. ആദ്യ പാദം 2-2ന് സമനിലയിൽ അവസാനിച്ചതോടെ രണ്ടാം പാദത്തിൽ നിർണായക ജയം ഉറപ്പിക്കാനാണ് ഇരു ടീമുകളും ശ്രമിക്കുന്നത്.
ബാഴ്‌സലോണയുടെ പ്രതിഭാധനരായ യുവതാരങ്ങളായ ഗവിയെയും പെഡ്രിയെയും നാളെ ഉണ്ടാകില്ല എന്നതിന്ര് കുറിച്ച് ചോദിച്ചപ്പോൾ, ചെറിയ പ്രായം ആണെങ്കിലും ഗവിയും പെദ്രിയും മികച്ച കളിക്കാരാണ് എന്നും എങ്കിലും ബാഴ്സലോണ ടീമിന് വലിയ ഡെപ്ത് ഉണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു. അവർക്ക് പകരം വയ്ക്കാൻ കഴിയുന്ന കളിക്കാർ ബാഴ്സലോണ സ്ക്വാഡിൽ ഉണ്ട്. നാളെ വിജയിക്കണമെങ്കിൽ ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. അദ്ദേഹം പറഞ്ഞു.
ടെൻ ഹാഗ് വരാനിരിക്കുന്ന മത്സരത്തിനായുള്ള തന്റെ ടീമിന്റെ സമീപനത്തിലെ ചില മാറ്റങ്ങൾ നടത്തും എന്നും സൂചന നൽകി, “ഞങ്ങൾ വ്യത്യസ്തമായി ചെയ്യുന്നത്, നിങ്ങൾ നാളെ പിച്ചിൽ കാണും. ഞങ്ങൾക്ക് ഒരു ഐഡിയ ഉണ്ട്.”
എല്ലാവരും ഇതുപോലുള്ള വലിയ മത്സരങ്ങൾ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ചെറുപ്പത്തിൽ ഞങ്ങൾ സ്വപ്നം കാണുന്നത് ഈ വലിയ മത്സരങ്ങൾ ആണ്. ഞങ്ങൾ ഇത്തരം മത്സരങ്ങൾ ശരിക്കും ആസ്വദിക്കുകയാണ്,അദ്ദേഹം കൂട്ടിച്ചേർത്തു.