നൂറു ടെസ്റ്റുകൾ പൂർത്തിയാക്കിയ പൂജാരക്ക് ഓസ്ട്രേലിയൻ ടീമിന്റെ സമ്മാനം

Newsroom

100 ടെസ്റ്റുകൾ പൂർത്തിയാക്കിയ ചേതേശ്വർ പൂജാരക്ക് ഓസ്‌ട്രേലിയൻ ടീം മുഴുവൻ താരങ്ങളും ഒപ്പിട്ട ഓസ്ട്രേലിയൻ ജേഴ്‌സി സമ്മാനിച്ചു. ഇന്ന് മത്സര ശേഷം ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ഈ ജേഴ്സി സമ്മാനിച്ചത്. നൂറാം ടെസ്റ്റ് കളിച്ച ഇന്ത്യൻ താരത്തെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ സമ്മാനം.

Picsart 23 02 19 18 16 10 508

ഇന്ന് രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ വിജയ റൺസ് നേടിയത് പൂജാര ആയിരുന്നു. ഇതൊരു മികച്ച ടെസ്റ്റ് മത്സരമായിരുന്നു എന്ന് പൂജാര മത്സര ശേഷം പറഞ്ഞു. നിർഭാഗ്യവശാൽ, ആദ്യ ഇന്നിംഗ്‌സിൽ എനിക്ക് വേണ്ടത്ര റൺസ് ലഭിച്ചില്ല. 100-ാം ടെസ്റ്റിൽ വിജയ റൺസ് നേടാൻ ആയി എന്നത് ഒരു പ്രത്യേക വികാരമാണ്ം എന്റെ കുടുംബം കളി കാണുന്നുണ്ടായിരുന്നു. ഇത് സന്തോഷം ഇരട്ടിയാക്കുന്നു എന്നും പൂജാര പറഞ്ഞു.