ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എ ടി കെയ്ക്ക് എതിരെ, മൂന്നാം സ്ഥാനം ഉറപ്പിക്കണം

Newsroom

ഇന്ന് രാത്രി ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കൊൽക്കത്തയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെ നേരിടും. ഇരുടീമുകൾക്കും വിജയം ഉറപ്പിക്കേണ്ട ആവശ്യമുള്ളതിനാൽ നല്ല ഒരു പോരാട്ടം തന്നെ ഇന്ന് കാണാൻ ആകും. കേരള ബ്ലാസ്റ്റേഴ്‌സ് ഇതിനകം പ്ലേ ഓഫ് സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്, എന്നാൽ കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്ന് കരകയറി വിജയവഴിയിലേക്ക് മടങ്ങാനാണ് അവർ ശ്രമിക്കുന്നത്. തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളും ജയിച്ച് മൂന്നാം സ്ഥാനം ഉറപ്പാക്കി ലീഗ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിക്കാനും ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 02 10 12 00 55 222

മറുവശത്ത്, ATK മോഹൻ ബഗാൻ ഇതുവരെ അവരുടെ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചിട്ടില്ല, ഈ മത്സരത്തിലെ വിജയത്തോടെ അവർ അത് നേടാനാണ് ശ്രമിക്കുന്നത്. മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനേക്കാൾ 3 പോയിന്റ് മാത്രം പിറകിലാണ് അവർ.

ഇന്നത്തെ മത്സരത്തിൽ സസ്‌പെൻഷനിലായ ലൂണയുടെ സേവനം കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്ടമാകും. പരിക്ക് മൂലം അവസാന ആറ് മത്സരങ്ങൾ നഷ്ടമായ ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് ലെസ്‌കോവോക്ക് തിരിച്ചുവരുന്നത് ബ്ലാസ്റ്റേഴ്സിന് ഊർജ്ജം നൽകും.ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.