പരിക്ക് സാരമുള്ളത്, റോഡ്രിഗോ ബെന്റങ്കുറിന് ഈ സീസൺ നഷ്ടമാകും

Newsroom

Picsart 23 02 13 01 30 24 865
Download the Fanport app now!
Appstore Badge
Google Play Badge 1

കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ടോട്ടൻഹാമിന്റെ മധ്യനിര താരം റോഡ്രിഗോ ബെന്റങ്കൂർ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല എന്ന് ക്ലബ് അറിയിച്ചു. അടുത്തിടെ ലെസ്റ്റർ സിറ്റിക്കെതിരായ ക്ലബിന്റെ 4-1 തോൽവിയ്ക്കിടെ ആയിരുന്നു ഉറുഗ്വായ് ഇന്റർനാഷണലിന് എസിഎൽ ഇഞ്ച്വറിയേറ്റത്‌. താരം ശസ്ത്രക്രിയക്ക് വിധേയനാകും.

ബെന്റാങ്കുർ 23 02 13 01 30 37 536

പൂർണ്ണമായി സുഖം പ്രാപിക്കാൻ 6 മുതൽ 7 മാസം വരെ സമയമെടുക്കുമെന്ന് മെഡിക്കൽ വിദഗ്ധർ കണക്കാക്കുന്നു. ഈ സീസണിൽ സ്ഥിരത കിട്ടാതെ കഷ്ടപ്പെടുന്ന സ്പർസിന് ഇത് വലിയ തിരിച്ചടിയാണ്. ക്ലബ്ബിൽ ചേർന്നതിനുശേഷം ടോട്ടൻഹാമിന്റെ ഒരു പ്രധാന കളിക്കാരനായി തൻഎ ബെന്റാങ്കുർ മാറിയിരുന്നു.