ഐസിസിയുടെ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് തുടർച്ചയായ രണ്ടാം വർഷവും പാകിസ്ഥാൻ നായകൻ ബാബർ അസം സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ ഗഭീര പ്രകടനമാണ് ബാബറിന് ഈ പുരസ്കാരം സ്വന്തമാക്കി കൊടുത്തത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറികളോടെ 84.87 ശരാശരിയിൽ 679 റൺസ് ബാബർ അസം 2022ൽ നേടിയിരുന്നു.
പാകിസ്താൻ നായകന് ഏകദിനത്തിൽ 2021നേക്കാൾ മെച്ചപ്പെട്ട വർഷമായിരുന്നു 2022. ഐസിസി പുരുഷന്മാരുടെ ഒന്നാം റാങ്കിൽ നിന്ന് 2022ൽ ബാബർ പിറകോട്ട് പോയിട്ടില്ല. 2021 ജൂലൈ മുതൽ ബാബർ തന്നെയാണ് ഏകദിനത്തിലെ ഒന്നാമൻ. 2022-ൽ ഒമ്പത് ഏകദിന മത്സരങ്ങൾ മാത്രമേ ബാബർ കളിച്ചിട്ടുള്ളൂ. 28-കാരൻ ഇതിൽ മൂന്ന് സെഞ്ച്വറികളും അഞ്ച് അർദ്ധസെഞ്ച്വറികളും നേടി.
വ്യക്തിഗത തലത്തിൽ നിന്ന് മാത്രമല്ല, പാകിസ്ഥാൻ ക്യാപ്റ്റൻ എന്ന നിലയിലും ബാബറിന് 2022 നല്ല വർഷമായിരുന്നു. ആകെ ഒരു തോൽവി മാത്രമെ പാകിസ്താൻ 2022ൽ നേരിട്ടുള്ളൂ