ഇന്ത്യൻ ജോഡികളായ സാനിയ മിർസ രോഹൻ ബൊപ്പണ്ണ സഖ്യം ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന
മിക്‌സഡ് ഡബിൾസ് സെമിഫൈനലിൽ ബ്രിട്ടന്റെ നീൽ സ്കുപ്‌സ്‌കി-യുഎസ്എയുടെ ഡെസിറേ ക്രാവ്‌സിക് സഖ്യത്തിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് വിജയിച്ചത്. 7-6, 6-7 (10-6) എന്നായിരുന്നു സ്കോർ.
നേരത്തെ, ലാത്വിയൻ, സ്പാനിഷ് ജോഡികളായ ജെലീന ഒസ്റ്റാപെങ്കോ, ഡേവിഡ് വേഗ ഹെർണാണ്ടസ് എന്നിവർക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വാക്കോവർ നേടിയാണ് ഇന്ത്യൻ ജോഡി സെമി ഫൈനലിൽ എത്തിയത്. അതിനു മുമ്പ്, ഉറുഗ്വായ്-ജപ്പാൻ ജോഡികളായ ഏരിയൽ ബെഹാർ-മകാറ്റോ നിനോമിയ ജോഡിയെ 6-4, 7-6 (11-9) എന്ന സ്‌കോറിന് തോൽപ്പിച്ചിരുന്നു. വിരമിക്കാൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ പേരിനൊപ്പം മറ്റൊരു ഗ്രാൻഡ്സ്ലാം കിരീടം ചേർത്താൽ ഒരു സ്വപ്ന വിടവാങ്ങൽ ആകും ഇത്. ഓസ്ട്രേലിയൻ ഓപ്പൺ സാനിയയുടെ അവസാന മേജർ ടൂർണമെന്റ് ആണ്
Story Highlight: Sania Mirza-Rohan Bopanna beat Neal Skupski-Desirae Krawczyk 7-6, 6-7 (10-6) to enter mixed-doubles final