വിവാദം നിറഞ്ഞ് സെവൻസ്, അടിച്ച ഗോൾ ഓഫ്സൈഡ് എന്ന് വിധി, വിവാദത്തിന് ഒടുവിൽ സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ

Newsroom

സെവൻസ് ഫുട്ബോളിലൊരോ ദിവസവും ഒരോ വിവാദങ്ങൾ ആണ്. ഇന്ന് എടപ്പാൾ സെമി ഫൈനലിലെ വിവാദ റഫറിയിംഗ് ആണ് പ്രശ്നമായത്. എടപ്പാൾ സെവൻസിന്റെ രണ്ടാം പാദ സെമിയിൽ സ്റ്റുഡിയോ മലപ്പുറവും മെഡിഗാഡ് അരീക്കോടും ആയിരുന്നു നേർക്കുനേർ വന്നത്. ആദ്യ പാദത്തിൽ ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തിൽ കളി ആവേശകരമായി മുന്നേറുമ്പോൾ ആയിരുന്നു സൂപ്പർ സ്റ്റുഡിയോക്ക് എതിരെ ടൗൺ ടീം അരീക്കോട് ഗോൾ നേടിയത്.

325617718 946740999825888 8907142791528407554 N (1)

ഗോൾ എന്ന് ഉറച്ച നീക്കം എന്നാൽ ലൈൻ റഫറിഓഫ് സൈഡ് വിളിച്ചത് വലിയ വിവാദമായി. ഗ്യാലറിയിൽ അടക്കം പ്രതിഷേധങ്ങൾ ഉയർന്നു എങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. കളി തുടരുകയും മത്സരം ഗോൾ രഹിതമായി അവസാനിക്കുകയും ചെയ്തു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ട് വിജയിച്ച് സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്കും മുന്നേറി.

ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരി ആകും സൂപ്പർ സ്റ്റുഡിയോയുടെ എതിരാളികൾ. സെമിയിൽ ലിൻഷാ മണ്ണാർക്കാടിനെ മറികടന്നായിരുന്നു അൽ മദീന ഫൈനലിൽ എത്തിയത്.

ഓഫ്സൈഡ് വീഡിയോ;