അർജന്റീനൻ യുവ താരം എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനുള്ള ചെൽസി ശ്രമങ്ങൾ അവസാനിക്കുന്നില്ല എന്ന് റിപ്പോർട്ട്. എൻസോയ്ക്ക് വേണ്ടിയുള്ള ചെൽസിയുടെയും ബെൻഫികയുടെയും ചർച്ചകൾ നിർത്തിവെച്ചിരുന്നു. എന്നാൽ ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുമ്പ് ഒരിക്കൽ കൂടെ ചെൽസി താരത്തിനായി ബിഡ് ചെയ്യും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെൻഫിക 120 മില്യൺ യൂറോ എന്ന തുകയിൽ നിന്ന് ഒരു വിട്ടു വീഴ്ചയും ചെയ്യാൻ തയ്യാറാകാത്തത് ആയിരുന്നു ചെൽസി ചർച്ചകൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കാൻ കാരണം.
ചെൽസി 85 മില്യൺ യൂറോ ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇത് ബെൻഫിക എൻസോയ്ക്ക് വെച്ച് റിലീസ് ക്ലോസിനേക്കാൾ ഏറെ കുറവ് ആയതിനാൽ ചർച്ചകൾ സുഖമമം ആയില്ല. എൻസോ ക്ലബിൽ തന്നെ തുടരും എന്നാണ് ബെൻഫിക പറയുന്നത് എങ്കിലും നല്ല ഓഫർ ലഭിച്ചാൽ അവർ വിൽക്കാൻ തയ്യാറാകും. മിഹാലോ മദ്രൈകിനെ വലിയ തുക നൽകി സൈൻ ചെയ്ത് ചെൽസി ഒരു വലിയ സൈനിംഗ് കൂടെ നടത്തുമോ എന്നത് കണ്ട് തന്നെ അറിയണം. ഇനി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഒരാഴ്ച കൂടുയാണ് ഉള്ളത്.