റൗളിന് ഒപ്പം, ഇനി ബെൻസീമക്ക് മുന്നിൽ റൊണാൾഡോ മാത്രം

Newsroom

Picsart 23 01 23 12 16 07 110
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസീമ ലാലിഗയിൽ 228-ാം ഗോൾ നേടി കൊണ്ട് ഒരു ചരിത്ര നേട്ടം ഇന്നലെ കൈവരിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാലിഗ ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന റൗൾ ഗോൺസാലസിന്റെ റെക്കോർഡിനൊപ്പം ബെൻസീമ എത്തി. അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരായ റയൽ മാഡ്രിഡിന്റെ ഇന്നലത്തെ മത്സരത്തിലാണ് ബെൻസീമ ഈ നേട്ടത്തിൽ എത്തിയത്. ബെൻസീമക്കും റൗളിനും 228 ലാലിഗ ഗോളുകൾ ആണുള്ളത്. റൊണാൾഡോക്ക് 311 ഗോളുകൾ ഉണ്ട്.

ബെൻസീമ 23 01 23 12 16 15 631

ഇന്നലത്തെ ഗോൾ റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ബെൻസെമയുടെ സ്ഥാനം ഉറപ്പിക്കുക മാത്രമല്ല, ലാ ലിഗയിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോററുടെ കൂട്ടത്തിലും അദ്ദേഹത്തെ എത്തിച്ചു. ലാലിഗയിൽ മികച്ച 5 ഗോൾ സ്കോറേഴ്സിൽ ഒരാളായി ബെൻസീമ മാറി. 473 ഗോളുകളുമായി ലയണൽ മെസ്സി, 311 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, 253 ഗോളുകളുമായി ടെൽമോ സാറ, 234 ഗോളുകളുമായി ഹ്യൂഗോ സാഞ്ചസ്, 228 ഗോളുകളുമായി കരീം ബെൻസെമ, റൗൾ ഗോൺസാലസ് എന്നിവരാണ് ലാലിഗയിലെ എക്കാലത്തെയും മികച്ച അഞ്ച് സ്‌കോറർമാർ.

The all-time top scorers in La Liga are :

Lionel Messi with 473 goals

Cristiano Ronaldo with 311 goals

Telmo Zarra with 253 goals

Hugo Sanchez with 234 goals

Karim Benzema and Raul Gonzalez tied with 228 goals