ഉമ്രാൻ മാലിക്കിനെ ഇന്ത്യ അവരുടെ പ്ലെയിംഗ് ഇലവനിൽ സ്ഥിരമായി ഉൾപ്പെടുത്തണം എന്ന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. ഉന്രാൻ മാലിക്ക് അടുത്തിടെ ശ്രീലങ്കയ്ക്ക് എതിരെ നന്നായി പന്തെറിഞ്ഞു എങ്കിലു ന്യൂസിലൻഡിന് എതിരെ ആദ്യ രണ്ടു മത്സരങ്ങളിലും ഉമ്രാന് അവസരം ലഭിച്ചിരുന്നില്ല.
ഈ ഇന്ത്യൻ ബൗളിംഗ് യൂണിറ്റ് ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളിൽ പ്രത്യേകിച്ച് മുൻനിര ടീമുകൾക്കെതിരെ തകർന്നു പോയേക്കാം എന്ന് കമ്രാൻ പറയുന്നു. അതുകൊണ്ട് തന്നെ ഉമ്രാൻ മാലിക്കിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ കാര്യമാണെന്നും അക്മൽ പറഞ്ഞു.
അവൻ മെച്ചപ്പെടുകയും മെച്ചപ്പെടു കൊബ്ബ്ടേ ഇരിക്കുകയും ചെയ്യുന്നു, തീർച്ചയായും ഒരു മാച്ച്‌വിന്നർ ആണെന്ന് അവന് തെളിയിക്കാനാകും. ജസ്പ്രീത് ബുംറ കൂടെ തിരിച്ചെത്തുമ്പോൾ ഇന്ത്യ ബൗളിംഗ് നിര വളരെ ശക്തമാകും എന്നും കമ്രാൻ പറയുന്നു. പരമ്പരയിൽ ന്യൂസിലൻഡിനെ വൈറ്റ്വാഷ് ചെയ്യാൻ ഇന്ത്യ നോക്കണം എന്നും ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഉയർന്നു നിൽക്കുകയാണെന്നും കമ്രാൻ പറഞ്ഞു.