ഉസ്ബെകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യൻ U17 ഫുട്ബോൾ ടീം

Newsroom

20230122 172517
Download the Fanport app now!
Appstore Badge
Google Play Badge 1

ഗോവയിൽ നടന്ന മത്സരത്തിൽ ഉസ്ബെക്കിസ്ഥാൻ U17 ന് എതിരെ ഇന്ത്യൻ U17 ഫുട്ബോൾ ടീം മികച്ച വിജയം സ്വന്തമാക്കി. എതിരാളികളെ 2-0 എന്ന ഏകപക്ഷീയമായ സ്കോറിനാണ് ഇന്ത്യ തോൽപ്പിച്ചത്.

ഇന്ത്യ 172520

29-ാം മിനിറ്റിൽ ഇന്ത്യൻ താരം കോറോ നൽകിയ ക്രോസ് ക്യാപ്റ്റൻ ഗുയിതെ, ആറ് വാര അകലെ നിന്ന് ഒരു പിഴവും വരുത്താതെ വലയിൽ എത്തിക്കുകയായിരുന്നു‌. 45-ാം മിനിറ്റിൽ കോറുവിന്റെ മറ്റൊരു അസിസ്റ്റിൽ ലാൽപെഖ്‌ലുവയിലൂടെ ഇന്ത്യ രണ്ടാം ഗോളും കണ്ടെത്തി. മത്സരത്തിലുടനീളം ഉസ്ബെക്കിസ്ഥാൻ ടീമിന്റെ ആക്രമണത്തെ അടച്ചുപൂട്ടി ഇന്ത്യൻ ടീമിന്റെ പ്രതിരോധവും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.