കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി പരാജയപ്പെട്ടത് ഒക്ടോബറിൽ മുംബൈ സിറ്റിക്ക് എതിരെ ആയിരുന്നു. അതിനു ശേഷം അവർ പരാജയമേ അറിഞ്ഞിട്ടില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അപരാജിത കുതിപ്പ് കാര്യമാക്കുന്നില്ല എന്ന് മുംബൈ സിറ്റി പരിശീലകൻ ബക്കിങ്ഹാം പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ എന്നല്ല മുംബൈ സിറ്റിയുടെ അപരാജിത കുതിപ്പിനെയും താൻ വലിയ കാര്യമായി എടുക്കുന്നില്ല എന്ന് മുംബൈ കോച്ച് പറയുന്നു.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്ന വളരെ കടുപ്പമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു ടീമിനെ നേരിടുന്നതിൽ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ. അവർ നല്ല ഫുട്ബോൾ കളിക്കുന്നുണ്ട്. ഞങ്ങളും നല്ല ഫുട്ബോൾ കളിക്കുന്നുണ്ട്. അതിനാൽ ആവേശകരമായ ഫുട്ബോൾ കളിക്കാൻ ശ്രമിക്കുന്ന രണ്ട് നല്ല ടീമുകൾ ഏറ്റുമുട്ടുന്ന നല്ലൊരു മത്സരമാകും ഇത്. ബക്കിങ്ഹാം പറഞ്ഞു
ഞങ്ങൾ അവസാനം കളിച്ചതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മെച്ചപ്പെട്ടു എന്നത് ശരിയാണ്. എന്നാൽ ഞങ്ങളും അവസാനമായി അവരെ നേരിട്ടതിൽ നിന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് ഞാൻ പറയും. ബക്കിബ്ഗ് ഹാം പറഞ്ഞു. അവർക്ക് ഇവാൻ വുകോമാനോവിച്ച് എന്ന ഒരു മികച്ച പരിശീലകൻ ഉണ്ട്. അവർ വളരെ നല്ല ടീമാണെന്നും ഞാൻ കരുതുന്നു. എങ്കിലും വിജയിക്കാനും ഞങ്ങൾ കഴിയുന്നത്രയും ചെയ്യും. അദ്ദേഹം കൂട്ടിച്ചേർത്തു.