ഇന്നലെ ഐ എസ് എല്ലിൽ ജംഷദ്പൂരിനെതിരെ മൂന്ന് ഗോളുകൾ അടിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു നാഴികക്കല്ല് പിന്നിട്ടു. ഐ എസ് എല്ലിൽ 200 ഗോളുകൾ എന്ന റെക്കോർഡ് പിന്നിടുന്ന നാലാമത്തെ ക്ലബായി കേരള ബ്ലാസ്റ്റേഴ്സ് മാറി. ജിയാന്നുവിന്റെ ഗോളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരുന്നൂറാം ഐ എസ് എൽ ഗോൾ.
ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ എന്നിവർ ആണ് 200 ഗോളുകൾ അടിച്ചിട്ടുള്ള ക്ലബുകൾ. വേറെ ഒരു ക്ലബിനും ഈ നേട്ടത്തിൽ ഇതുവരെ എത്താൻ ആയിട്ടില്ല. 287 ഗോളുകൾ ഇതുവരെ നേടിയിട്ടുള്ള എഫ് സി ഗോവ ആണ് ഗോളുകളുടെ എണ്ണത്തിൽ ഐ എസ് എല്ലിൽ ഒന്നാമത് ഉള്ളത്.