ഇന്ത്യയിൽ സംഭവിക്കുക ബാറ്റിംഗ് പോരാട്ടം – ഡേവിഡ് വാര്‍ണര്‍

Sports Correspondent

ഇന്ത്യയിൽ ഓസ്ട്രേലിയയുടെ ടെസ്റ്റ് പരമ്പരയിൽ ബാറ്റ്സ്മാന്മാരുടെ പോരാട്ടം ആവും കാണാനിരിക്കുന്നതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഫെബ്രുവരിയിൽ ആണ് പരമ്പര നടക്കാനിരിക്കുന്നത്. വാര്‍ണര്‍ തന്റെ നൂറാം ടെസ്റ്റിൽ ഇരട്ട ശതകം നേടിയിരുന്നു.

നാല് ടെസ്റ്റുകള്‍ ആണ് പരമ്പരയിൽ ഉള്ളത്. ടേണിംഗ് വിക്കറ്റുകള്‍ക്കായി ഓസ്ട്രേലിയ തയ്യാറെടുത്ത് കഴിഞ്ഞുവെന്നും പാക്കിസ്ഥാനിലെ പോലെ ബാറ്റ്സ്മാന്മാര്‍ ബാറ്റ് ചെയ്താൽ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നും വാര്‍ണര്‍ കൂട്ടിചേര്‍ത്തു.

Nathanlyon

ബൗളിംഗിൽ നഥാന്‍ ലയൺ എന്ന ലോകോത്തര സ്പിന്‍ ബൗളര്‍ ഓസ്ട്രേലിയയുടെ പക്കലുണ്ടെന്നും രണ്ടാം സ്പിന്നറെയും ഉള്‍പ്പെടുത്തുവാന്‍ സാധ്യതയുണ്ടെന്ന് വാര്‍ണര്‍ സൂചിപ്പിച്ചു.