മെസ്സി ഉണ്ടാകില്ല, എംബപ്പെയും നെയ്മറും ഇന്ന് ഇറങ്ങും

Newsroom

ലോകകപ്പ് ഇടവേളക്ക് ശേഷം ഇന്ന് പി എസ് ജി ആദ്യമായി കളത്തിൽ ഇറങ്ങുകയാണ്. ഇന്ന് അർധ രാത്രി 1.30ന് നടക്കുന്ന മത്സരത്തിൽ പി എസ് ജി സ്റ്റ്രാസ്ബർഗിനെയാണ് നേരിടുന്നത്. ലോകകപ്പിൽ ഫുട്ബോൾ പ്രേമികൾ ഏറെ ആസ്വദിച്ച മൂന്ന് താരങ്ങൾ പി എസ് ജിയിൽ ഉണ്ട്. നെയ്മറും എംബപ്പെയും മെസ്സിയും. എന്നാൽ ഇന്ന് മെസ്സി പി എസ് ജിക്ക് ആയി കളിക്കില്ല.

മെസ്സി 22 12 27 20 18 12 428

ലോകകപ്പ് കഴിഞ്ഞ് വിശ്രമത്തിൽ ഉള്ള മെസ്സി അടുത്ത ആഴ്ച മാത്രമെ പി എസ് ജിക്ക് ഒപ്പം ചേരുകയുള്ളൂ. ജനുവരി 7ന് നടക്കുന്ന ഫ്രഞ്ച് കപ്പ് മത്സരത്തിൽ ആകും മെസ്സി ഇനി ഇറങ്ങുക എന്നാണ് സൂചന.

ഇന്ന് എംബപ്പെയും നെയ്മറും കളത്തിൽ ഉണ്ടാകും. നെയ്മർ അവസാന മൂന്ന് ദിവസമായി പി എസ് ജിക്ക് ഒപ്പം പരിശീലനം നടത്തുന്നുണ്ട്. എംബപ്പെ ഒരാഴ്ച ആയി ടീമിനൊപ്പം ഉണ്ട്. എംബപ്പെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.