“എല്ലാ ഫുട്ബോൾ ടൂർണമെന്റുകളും മിഡിൽ ഈസ്റ്റിൽ നടക്കട്ടെ” എന്ന് പീറ്റേഴ്സൺ

Newsroom

ഖത്തർ ഫുട്ബോൾ ലോകകപ്പ് നടത്തിയ രീതിയെ പ്രശംസിച്ച് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് പീറ്റേഴ്സൺ. യാതൊരു പ്രശ്നങ്ങളും ഇല്ലാതെയാണ് ടൂർണമെന്റ് നടന്നത് എന്നും ഇനി എല്ലാ ഫുട്ബോൾ ടൂർണമെന്റുകളും മിഡിൽ ഈസ്റ്റിൽ നടക്കണം എന്നും പീറ്റേഴ്സൺ പറഞ്ഞു.

പശ്ചി 22 12 19 02 13 41 061

ഹൂളിഗൻസ് ഇല്ലാത്ത ഒരു ഫുട്ബോൾ ടൂർണമെന്റ് ആണ് കഴിഞ്ഞത്. കഴിഞ്ഞ വർഷത്തിൽൽ വെംബ്ലിയിൽ കണ്ട നാണക്കേട് ഓർക്കണം. ഖത്തർ മികച്ചതാണ്! ഒരുപക്ഷെ എല്ലാ ഫുട്ബോൾ ടൂർണമെന്റുകളും മിഡിൽ ഈസ്റ്റിൽ ആകണ., അങ്ങനെ ആയാൽ ഞങ്ങളുടെ ആരാധകരുടെ അനുഭവം അവിസ്മരണീയമായിരിക്കും!. പീറ്റേഴ്സൺ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഫിഫയും ഖത്തറിനെ പ്രശംസിച്ചിരുന്നു. ഇതുവരെ കണ്ട ഏറ്റവും മികച്ച ലോകകപ്പിനാണ് ഖത്തർ ആതിഥ്യം വഹിച്ചത് എന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞിരുന്നു. ഏറെ വിമർശനങ്ങൾ ആയിരുന്നു ഖത്തർ ലോകകപ്പിന് ലോകകപ്പ് ആരംഭിക്കും മുമ്പ് നേരിടേണ്ടി വന്നത്. ആ വിമർശനങ്ങളെ ഒക്കെ നിശബ്ദരാക്കാൻ ഇതിനകം ഖത്തറിനായിട്ടുണ്ട്.