അവസാന കുറേക്കാലമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി ആയിരുന്നു പോർച്ചുഗൽ അവരുടെ പ്രതിസന്ധികൾ മറികടന്നിരുന്നത്. എന്നാൽ ഈ ഖത്തർ ലോകകപ്പിൽ അത് മെല്ലെ മാറുന്നതാണ് കാണാൻ ആകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പോർച്ചുഗൽ ആകെ നേടിയ അഞ്ചു ഗോളുകളിൽ നാലും ബ്രൂണോ ഫെർണാണ്ടസിന്റെ പങ്കിൽ ആയിരുന്നു.
ആദ്യ മത്സരത്തിൽ ഘാനക്ക് എതിരെ പോർച്ചുഗൽ നേടിയ രണ്ട് ഓപ്പൺ പ്ലേ ഗോളുകളും അസിസ്റ്റ് ചെയ്തത് ബ്രൂണോ ആയിരുന്നു. അന്ന് കളം നിറഞ്ഞു കളിച്ചതും ബ്രൂണോ ആയിരുന്നു. ഇന്ന് ഉറുഗ്വേക്ക് എതിരെയും ബ്രൂണോ തന്നെ ആയിരുന്നു സ്റ്റാർ. ഇന്ന് നേടിയ രണ്ട് ഗോളുകളും പൂർണ്ണമായു ബ്രൂണോയുടെ കഴിവ് ആയിരുന്നു. ഇന്നത്തെ രണ്ടാം ഗോൾ പെനാൾട്ടി ആയിരുന്നു എങ്കിലും ആ പെനാൾട്ടി വിജയിച്ചതും ബ്രൂണോയുടെ മികവായിരുന്നു.
അവസാനം ഒരു മികച്ച സേവും അത് കഴിഞ്ഞ് ഗോൾ പോസ്റ്റ് എന്ന നിർഭാഗ്യവും ഇല്ലായിരുന്നു എങ്കിൽ ബ്രൂണോയുടെ ഒരു ഹാട്രിക്ക് തന്നെ ഇന്ന് കാണാമായിരുന്നു. ഈ ലോകകപ്പിൽ റൊണാൾഡോയേക്കാൾ പോർച്ചുഗൽ ആശ്രയിക്കാൻ പോകുന്നത് ബ്രൂണോയെ ആയിരിക്കും എന്നാണ് ആദ്യ രണ്ടു മത്സരങ്ങൾ നൽകുന്ന സൂചന.