ഗാവിക്ക് പരിക്ക്, പരിശീലനത്തിന് ഇറങ്ങിയില്ല

Picsart 22 11 28 22 25 56 347

സ്പാനിഷ് യുവതാരം ഗാവി ചെറിയ പരിക്കേറ്റതിനാൽ ഇന്ന് സ്പാനിഷ് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. സ്പെയിന്റെ ജർമ്മനിയുമായുള്ള മത്സരത്തിനു ഇടയിൽ ആണ് ഗാവിക്ക് പരിക്കേറ്റത്. സ്പെയിൻ ലീഡ് നേടിയതിന് തൊട്ടുപിന്നാലെ 18 കാരനായ മിഡ്ഫീൽഡറെ എൻറികെ പിൻവലിക്കുകയും ചെയ്തിരുന്നു.

ഗാവി 22 11 28 22 26 12 488

വ്യാഴാഴ്ച ജപ്പാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഗവി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. പരിക്ക് അത്ര സാരമുള്ളതല്ല എന്ന് സ്പെയിൻ ക്യാമ്പ് പറയുന്നു‌. പ്രീക്വാർട്ടറിൽ എത്താൻ സ്പെയിനിന് ജപ്പാനെതിരെ സമനില നേടേണ്ടതുണ്ട്.