ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സംഘത്തിന്റെയും ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ആഫ്രിക്കൻ ശക്തികളായ ഘാനയുടെ ഡിഫൻസ് ഭേദിക്കാൻ പോർച്ചുഗലിന് ഇതുവരെ ആയില്ല.
ഘാനക്ക് എതിരെ മികച്ച രീതിയിൽ തുടങ്ങാൻ പോർച്ചുഗലിനായി. ആദ്യ പകുതിയിൽ ഉടനീളം പന്ത് നന്നായി കാലിൽ വെച്ച് പാസുകൾ ചെയ്ത് കളൊ ബിൽഡ് ചെയ്യാൻ ആണ് പോർച്ചുഗൽ ശ്രമിച്ചത്. 13ആം മിനുട്ടിൽ കളിയിലെ ആദ്യ നല്ല അവസരം പോർച്ചുഗലിന് ലഭിച്ചു. പക്ഷെ റൊണാൾഡോയുടെ ഹെഡർ ടാർഗറ്റിലേക്ക് പോയില്ല.
28ആം മിനുട്ടിൽ ജാവോ ഫെലിക്സിനും ഒരു നല്ല അവസരം ലഭിച്ചു. ആ ഷോട്ടും ടാർഗറ്റിലെക്ക് പോയില്ല. 31ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനു വേണ്ടി ഗോൾ നേടി എങ്കിലും ഗോൾ നേടും മുമ്പ് തന്നെ റൊണാൾഡോ ഫൗൾ ചെയ്തതിനാൽ അവർക്ക് എതിരെ വിസിൽ ഉയർന്നിരുന്നു.
ആദ്യ പകുതിയിൽ ഘാനക്ക് അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. ലഭിച്ച രണ്ട് കോർണറുകൾ മാത്രമായിരുന്നു അവരുടെ പ്രതീക്ഷ. അതും പോർച്ചുഗീസ് ഡിഫൻസിന് ഭീഷണി ആയില്ല.