മഗ്വയർ തന്നെ ആദ്യ ഇലവനിൽ, ഫോഡനും റാഷ്ഫോർഡും ബെഞ്ചിൽ, ഇംഗ്ലണ്ട് ഇറാൻ ലൈനപ്പ് എത്തി | ഖത്തർ ലോകകപ്പ്

Newsroom

ഖത്തർ ലോകകപ്പ്: ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഇന്ന് ഖലീഫ് ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ട് ഇറാനിനെ നേരിടുകയാണ്. ഒരു ടീമുകളും ആദ്യ ഇലവൻ പ്രഖ്യാപിച്ചു. ഹാരി കെയ്നെ മുന്നിൽ അണിനിരത്തി ഇറങ്ങുന്ന ഇംഗ്ലണ്ട് സ്റ്റെർലിങിനെയും സാകയെയും ആണ് അറ്റാക്കിൽ കെയ്നിനെ പിന്തുണയ്ക്കാൻ ഇറക്കിയിരിക്കുന്നത്‌.

20221121 173606

മധ്യനിരയിൽ ഡോർട്മുണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാമിനൊപ്പം വെസ്റ്റ് ഹാമിന്റെ ഡക്ലൻ റൈസും ചെൽസിയുടെ മേസൺ മൗണ്ടുൻ ഉണ്ട്. ഫോമിൽ ഇല്ല എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മഗ്വയർ സെന്റർ ബാക്കിൽ ഇറങ്ങുന്നു‌. സ്റ്റോൺസ് ആണ് ഒപ്പം ഉള്ളത്. ലൂക് ഷോയും ട്രിപ്പിയയും ആണ് ഫുൾബാക്ക് പൊസിഷനിൽ. പിക്ക്ഫോർഡ് വലയും കാക്കുന്നു.

അട്ടിമറി ലക്ഷ്യമിടുന്ന ഇറാൻ ശക്തമായ ടീമിനെ തന്നെ അണിനിരത്തുന്നുണ്ട്. ജഹൻബക്ഷുൻ തഫെമിയും പോലെ യൂറോപ്പിന് പരിചയമുള്ള കളിക്കാർ ആദ്യ ഇലവനിൽ ഉണ്ട്. ഹജ്സഫി ആണ് ടീമിനെ നയിക്കുന്നത്.

20221121 173622

England XI vs. Iran: Pickford, Trippier, Maguire, Stones, Shaw, Rice, Bellingham, Mount, Saka, Sterling, Kane.

XI IRÁN #IRN   : Beiranvand; Moharrami, Pouraliganji, Hosseini, Mohammedi; Nourollahi, Cheshmi, Hajsafi; Jahanbakhsh, Taremi, Karimi.