ന്യൂസിലൻഡിന് എതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് ഗംഭീര വിജയം. ഇന്ന് 65 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 192 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് ആകെ 126 റൺസ് എടുക്കുന്നതിനിടയിൽ ഓളൗട്ട് ആയി. ഇന്ന് കെയ്ൻ വില്യംസണ് ഒഴികെ ന്യൂസിലൻഡിന് ഒരു ബാറ്റ്സ്മാനും ഇന്ന് താളം കണ്ടെത്താൻ ആയില്ല.
തുടക്കത്തിൽ തന്നെ ഓപ്പണർ ഫിൻ അലനെ റൺസ് ഒന്നും എടുക്കുന്നതിന് മുമ്പ് പുറത്താക്കാൻ ഭുവനേശ്വറിന് ആയി. 25 റൺസ് എടുത്ത കോൺവേയെ വാഷിങ്ടൺ സുന്ദ്നദ് പുറത്താക്കി. 12 റൺസ് എടുത്ത ഗ്ലൻ ഫിലിപ്സും റൺ ഒന്നും എടുക്കാത്ത നീഷാമും ചാഹലിന്റെ പന്തിൽ പുറത്തായി.
ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ച ക്യാപ്റ്റൻ വില്യംസൺ 61 റൺസ് എടുത്ത് നിൽക്കെ സിറാജിന്റെ പന്തിൽ ബൗൾഡ് ആയി. സിറാജ് സാന്റ്നറെയും പുറത്താക്കി. ദീപക് ഹൂഡ നാലു വിക്കറ്റുമായി ബൗളർമാരിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ നേടിയിരുന്നു. സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ 20 ഓവറിൽ 6 നഷ്ടത്തിൽ 191 റൺസ് ആണ് എടുത്തത്. മഴ മാറിയ ആദ്യ ഇന്നിങ്സിൽ 49 പന്തിൽ നിന്നാണ് സ്കൈ സെഞ്ച്വറി നേടിയത്. ഇന്ന് ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങിന് അയക്കുക ആയിരുന്നു. ഓപ്പണർ ആയി എത്തിയ റിഷഭ് പന്ത് 13 പന്തിൽ നിന്ന് 6 റൺസ് മാത്രം എടുത്ത് പുറത്തായി.
31 പന്തിൽ നിന്ന് 36 ഇഷൻ കിഷൻ ഭേദപ്പെട്ട പ്രകടനൻ കാഴ്ചവെച്ചു. ശ്രേയസ് അയ്യർ 9 പന്തിൽ 13 റൺസും എടുത്ത് പുറത്തായി. സ്കൈ തന്നെ ആണ് ഇന്ത്യയെ നല്ല സ്കോറിലേക്ക് നയിച്ചത്. മൂന്നാമനായി എത്തിയ സ്കൈ 51 പന്തിൽ നിന്ന് 111 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 7 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 19ആം ഓവറിൽ ലോകി ഫെർഗുസനെ 6 പന്തിൽ നിന്ന് 22 റൺസ് അടിക്കാൻ സ്കൈക്ക് ആയി. ഈ ഓവറിൽ സ്കൈ തന്നെ എല്ലാ മികച്ച ഷോട്ടുകളും പുറത്തെടുക്കുന്നതും കാണാൻ ആയി. സൂര്യകുമാറിന്റെ രണ്ടാം ടി20 സെഞ്ച്വറി ആണിത്.
അവസാന ഓവറിൽ തുടർച്ചയായ പന്തുകളിൽ 13 റൺസ് എടുത്ത ഹാർദ്ദികിനെയും റൺ ഒന്നും എടുക്കാത്ത ഹൂഡയെയും വാഷിങ്ടൺ സുന്ദറിനെയും ഇന്ത്യക്ക് നഷ്ടമായി. സൗതിയുടെ രണ്ടാം ടി20 ഹാട്രിക്ക് ആയിരുന്നു ഇത്. അവസാന ഓവറിൽ ആകെ 5 റൺസ് മാത്രമെ ഇന്ത്യക്ക് എടുക്കാൻ ആയുള്ളൂ.
ന്യൂസിലൻഡിനായി സൗതി 3 വിക്കറ്റും ഫെർഗൂസൻ രണ്ട് വിക്കറ്റും സോദി ഒരു വിക്കറ്റും വീഴ്ത്തി.