ഇന്നലെ എഫ് സി ഗോവക്ക് എതിരെ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ ഡിഫൻസിലേക്ക് പോകാൻ ഉള്ള തീരുമാനം ടാക്ടിക്കൽ ആയിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. രണ്ട് ഗോളുകൾക്ക് ഒക്കെ നിങ്ങൾ മുന്നിൽ എത്തിയാൽ പിന്നെ ഓർഗനൈസ് ചെയ്യാൻ ആണ് ശ്രമിക്കേണ്ടത്. അത് കഴിഞ്ഞും ഓപ്പണായി അറ്റാക്ക് ചെയ്താൽ അത് ടീമിന് തിരിച്ചടി ആവുകയെ ഉള്ളൂ. രണ്ടാം പകുതിക്ക് ഇറങ്ങുമ്പോൾ ആദ്യ 15 മിനുട്ടിക് ശ്രദ്ധ കൈവിടരുത് എന്നായിരുന്നു നിർദ്ദേശം. മൂന്നാം ഗോൾ വന്നതോടെ പിന്നെ വിജയം ഉറപ്പിക്കുക ആയി ലക്ഷ്യം എന്ന് ഇവാൻ പറഞ്ഞു.
എതിരാളികൾ ആഗ്രഹിക്കുന്നത് നമ്മൾ അറ്റാക്ക് ചെയ്യണം എന്നാണ് അപ്പോൾ അവർക്ക് ബ്രേക്ക് ചെയ്തു കൊണ്ട് ഗോളുകൾ നേടാൻ ആകും എന്ന്. എന്നാൽ 3 ഗോൾ കഴിഞ്ഞു അറ്റാക്ക് ചെയ്യാൻ നിന്നാൽ അത് എതിരാളികളെ കളിയിലേക്ക് തിരികെ കൊണ്ടു വരികയാണ് ചെയ്യുക. അവസാന ഹോം മത്സരങ്ങളിൽ നഷ്ടപ്പെട്ട വിജയം ഗോവക്ക് എതിരെ ഉറപ്പിക്കണം എന്ന് ഉണ്ടായിരുന്നു എന്നും ഇവാൻ പറഞ്ഞു. ഈ മത്സരം നമ്മുക്ക് ഡിഫൻസീവ് ആയും കളിക്കാൻ ആകും എന്ന് തെളിയിക്കുന്നു എന്നും ഇവാൻ പറഞ്ഞു.