ഇംഗ്ലണ്ടിനെതിരെ സെമിയിൽ നിരാശാജനകമായ രീതിയിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ടൂര്‍ണ്ണമെന്റിൽ ആശ്വസിക്കാവുന്ന കാര്യം അര്‍ഷ്ദീപിന്റെ പ്രകടനം ആണെന്ന് പറഞ്ഞ് നിഖിൽ ചോപ്ര. വിരാട് കോഹ്ലിയും സൂര്യകുമാറും ബാറ്റിംഗിൽ തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ ബൗളിംഗിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത് അര്‍ഷ്ദീപ് മാത്രമാണ്.
താരത്തെ ടൂര്‍ണ്ണമെന്റിന്റെ കണ്ടെത്തൽ എന്നാണ് നിഖിൽ ചോപ്ര വിശേഷിപ്പിച്ചത്. ആറ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകളാണ് താരം നേടിയത്. പാക്കിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ താരം മിന്നും പ്രകടനം ആണ് പുറത്തെടുത്തത്.
ഓപ്പണിംഗ് സ്പെല്ലിൽ ബോള്‍ മൂവ് ചെയ്യിപ്പിച്ചതും ഡെത്ത് ഓവറുകളിൽ യോര്‍ക്കറുകളും സ്ലോവര്‍ ബോളുകളും മികച്ച രീതിയിൽ ഉപയോഗിച്ച താരം ഈ ലോകകപ്പ് കളിച്ച പരിചയസമ്പത്ത് ഇനിയുള്ള മത്സരങ്ങളിൽ താരത്തെ കൂടുതൽ മെച്ചപ്പെടുത്തുവാന്‍ സഹായിക്കും എന്നും നിഖിൽ വ്യക്തമാക്കി.